കോഴിക്കോട്: ഓള്‍കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ (എ.കെ.ഡി.എ) ജില്ലാ കമ്മിറ്റി ‘കൂടാം 2024’ എന്ന പേരില്‍ നേതൃക്യാമ്പും എക്സിക്യൂട്ടീവ് മീറ്റും സംഘടിപ്പിച്ചു. വയനാട് മിസ്റ്റി പീക് റിസോര്‍ട്ടില്‍ നടന്ന പരിപാടി എ.കെ.ഡി.എ സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഹരീഷ് ജയരാജ് അധ്യക്ഷനായി.
ബിസിനസ് ട്രാന്‍സ്ഫോര്‍മേഷന്‍ എന്ന വിഷയത്തില്‍ ഇന്റര്‍നാഷണല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ ബിസിനസ് കോച്ച് ഫസല്‍ റഹ്‌മാനും, സംഘാടനം എന്ന വിഷയത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് എം.അബ്ദുസ്സലാം എന്നിവര്‍ ക്ലാസെടുത്തു. എ.കെ.ഡി.എ സംസ്ഥാന സെക്രട്ടറി അമല്‍ അശോക് മോഡറേറ്ററായി. യൂത്ത് വിങ് ജില്ലാ പ്രസിഡന്റായി സനൂപ് അഷ്റഫിനെയും വനിതാ വിങ് പ്രസിഡന്റായി രേവതി ജിബിനെയും തിരഞ്ഞെടുത്തു. എ.കെ.ഡി.എ വയനാട് ജില്ലാ പ്രസിഡന്റ് പി.പി ഷാജി, ടി.പി ഷാഹിദ്, അബ്ദുല്‍ കലാം, ടി.പി അബൂബക്കര്‍, പ്രദീപന്‍ നാരകത്തില്‍, ബാബു കൊയിലാണ്ടി, ജയറൂഫ്, പ്രോഗ്രാം കോഡിനേറ്റര്‍ റാഷിദ് തങ്ങള്‍, ക്യാംപ് ഡയരക്ടര്‍ നാസര്‍ കാരന്തൂര്‍, ജനറല്‍ സെക്രട്ടറി വി.പി. സുനില്‍കുമാര്‍, സി.കെ.ലാലു സംസാരിച്ചു. എ.കെ.ഡി.എ കുടുംബാംഗങ്ങളുടെ വിവിധ കലാ, കായിക മത്സരങ്ങളും നടന്നു.
എ.കെ.ഡി.എ നേതൃക്യാമ്പ് സംഘടിപ്പിച്ചു