ഇ എസ് ഐ കോര്‍പറേഷനെ ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ചേര്‍ക്കുന്നതിനെതിരെ ഐ എന്‍ ടി യു സി പ്രതിഷേധ കൂട്ടായ്മ

ഇ എസ് ഐ കോര്‍പറേഷനെ ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ചേര്‍ക്കുന്നതിനെതിരെ ഐ എന്‍ ടി യു സി പ്രതിഷേധ കൂട്ടായ്മ

കോഴിക്കോട് : ഇ എസ് ഐ കോര്‍പ്പറേഷനെ ആയുഷ്മാന്‍ ഭാരതി പദ്ധതിയില്‍ യോജിപ്പിച്ചു കൊണ്ട് ഇ എസ് ഐ ഇല്ലാതാക്കാനും പതിനാല് കോടിയിലധികം തൊഴിലാളികളുടെയും കുടുംബങ്ങളുടെയും ചികിത്സാനുകൂല്യം നഷ്ടപ്പെടുത്താനും ഇടയാക്കുന്ന തീരുമാനത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നും, ശമ്പള പരിധി ഉയര്‍ത്തി ഇ എസ് ഐ ശക്തിപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഇന്ത്യന്‍ നാഷണല്‍ സാലറീഡ് എംപ്ലോയീസ് ആന്‍ഡ് പ്രൊഫഷണല്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (ഐ എന്‍ ടി യു സി ) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ഇ എസ് ഐ ചക്കോരത്ത്കുളം ബ്രാഞ്ച് ഓഫീസിന് മുമ്പില്‍ പ്രതിഷേധ കൂട്ടായ്മ നടത്തി. ഐ എന്‍ ടി യു സി ദേശീയ സെക്രട്ടറി ഡോ എം പി പദ്മനാഭന്‍ ഉത്ഘാടനം ചെയ്തു. സാലറീഡ് ഫെഡറേഷന്‍ ജില്ലാ പ്രസിഡണ്ട് എം സതീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് എം കെ ബീരാന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എം പി രാമകൃഷ്ണന്‍, സംസ്ഥാന വൈസ് പ്രസിഡണ്ട് കെ പത്മകുമാര്‍, സംസ്ഥാന സെക്രട്ടറി കെ സി അബ്ദുല്‍ റസാക്ക്, ജില്ലാ ജനറല്‍ സെക്രട്ടറി ജബ്ബാര്‍ കൊമ്മേരി, ടി വി സുരേന്ദ്രന്‍, ടി ടി മുഹമ്മദ് സലീം, പി ശ്രീവത്സന്‍ , യു ബാബു, പി പി കുഞ്ഞഹമ്മദ്, പി ടി മനോജ്, ശ്രീജ സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.

 

 

ഇ എസ് ഐ കോര്‍പറേഷനെ ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ചേര്‍ക്കുന്നതിനെതിരെ ഐ എന്‍ ടി യു സി പ്രതിഷേധ കൂട്ടായ്മ

 

Share

Leave a Reply

Your email address will not be published. Required fields are marked *