കോഴിക്കോട്:ട്രൈസ്റ്റാര്‍ കോതി ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ് ഈവനിംഗ് ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 2024 സംഘടിപ്പിച്ചു. കോതി മിനിസ്റ്റേഡിയത്തില്‍ നടന്ന ലഹരിവിരുദ്ധജനകീയ സമിതിയും ട്രൈസ്റ്റാര്‍ കോതിയും സംയുക്തമായി സംഘടിപ്പിച്ച ലഹരിവിരുദ്ധ ക്യാമ്പയിന്‍ നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെ.എ ബോസ് ഉദ്ഘാടനം ചെയ്തു.ടിവി റിയാസിന്റെ അധ്യക്ഷത വഹിച്ചു. രാഗീഷ് പാറക്കോട്ട് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് (ജുവനൈല്‍ വിങ്ങ് ) മയക്ക്മരുന്ന് വിപത്തിനെ കുറിച്ചു മുന്നറിയിപ്പ് നല്‍കി. സമിതിയിലെ മുതിര്‍ന്ന അംഗം എംപി കോയട്ടി,എന്‍ വി സുബൈര്‍ എന്‍ഫ എന്നിവര്‍ സംസാരിച്ചു. ടിവി ഉമ്മര്‍ സ്വാഗതവും കെ ടി അന്‍വര്‍ (ട്രൈസ്റ്റാര്‍ കോതി )നന്ദിയും പറഞ്ഞു. കളിയുടെ ഇടവേളയില്‍ സമിതി പ്രസിഡണ്ട് പി പി നൗഫല്‍ പ്രതിജ്ഞ ചൊല്ലി കൊടുത്തു നൂറുകണക്കിന് ഫുട്‌ബോള്‍ ആരാധകര്‍ക്ക് വേറിട്ട ഒരു അനുഭവമായിരുന്നു . ചെമ്മങ്ങാട് ജനമത്രി പോലീസ് ബീറ്റ് ഓഫീസര്‍ രാഗേഷ്, തെക്കേ പുറത്തേ ഫുട്‌ബോള്‍ കൂട്ടായ്മയായ ടെഫ നേതക്കള്‍ സിയെസ്‌ക്കോ സെക്രട്ടറി മറ്റു സാമൂഹിക സാംസ്‌ക്കാരിക പ്രമുഖര്‍ പങ്കെടുത്തു.
ഫുട്‌ബോള്‍ മേള ലഹരിക്കെ തിരെയുള്ള താക്കീതായി