കോഴിക്കോട്: സറീന ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നാളെ (തിങ്കളാഴ്ച) വൈകീട്ട് 3:30ന് അളകാപുരി ജൂബിലി ഹാളില്‍ ‘ആരാണ് ഇന്ത്യയുടെ അവകാശികള്‍?’ എന്ന വിഷയത്തില്‍ പ്രഭാഷണം സംഘടിപ്പിക്കുന്നു. പ്രമുഖ രാഷ്ട്രീയ ശാസ്ത്ര പ്രഫസറും ഹൈദരാബാദ് സര്‍വകലാശാലയിലെ സോഷ്യല്‍ സയന്‍സ് വിഭാഗത്തിന്റെ ഡീനുമായ ഡോ. ജ്യോതിര്‍മയ ശര്‍മ്മ പ്രഭാഷണം നടത്തും. ‘ആരാണ് ഇന്ത്യയുടെ അവകാശികള്‍?’
എന്ന വിഷയത്തെ ആധാരമാക്കിയുള്ള ഈ പ്രഭാഷണം സാമൂഹിക രാഷ്ട്രീയ ചിന്തകളില്‍ താല്പര്യമുള്ളവര്ക്കും ചിന്തകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും, ഗവേഷകര്‍ക്കും വിവേചനാത്മക ചിന്തകള്‍ക്ക് പ്രചോദനമാകും.
‘ആരാണ് ഇന്ത്യയുടെ അവകാശികള്‍?’
പ്രഭാഷണം നാളെ (16ന്)