കോഴിക്കോട്: കരിം അരിയന്നൂരിന്റെ ‘സൂഫിയാന’ കവിത സമാഹാരം പ്രകാശനം ചെയ്തു. പ്രശസ്ത എഴുത്തുകാരന് വി ജി തമ്പി പുസ്തക പ്രകാശനം നിര്‍വഹിച്ചു. അധ്യാപികയായ ചന്ദ്രമണി ടീച്ചര്‍ പുസ്തകം ഏറ്റുവാങ്ങി. എടപ്പാള്‍ സി സുബ്രഹ്മണ്യന് അധ്യക്ഷത വഹിച്ചു. പ്രസാദ് കാക്കശ്ശേരി പുസ്തക പരിചയം നടത്തി. പി.അബ്ദുല്‍ ഖാദര്‍ ഹംസ, നീതു സുബ്രഹ്മണ്യന് എന്നിവര്‍ ആശംസയര്‍പ്പിച്ചു. ഫൈസല്‍ ബാവ സ്വാഗതവും കരീം അരിയന്നൂര്‍ നന്ദിയും പറഞ്ഞു. കവിതാ കഫെ പുരസ്കാരങ്ങളും സമ്മാനിച്ചു. ഒറ്റ കവിതാ പുരസ്കാരം ഡോ സുധീര്‍ ബാബു, അക്ബര്‍ എന്നിവരും, കവിതാ രത്നം പുരസ്കാരം ഷൗക്കത്തലീഖാനും ഏറ്റുവാങ്ങി. തുടര്‍ന്ന് നടന്ന കവിയരങ്ങില്‍ ജനാര്ദ്ദനന് മേലഴിയം, മധുസൂദനന് തലപ്പിള്ളി, ഷൗക്കത്തലീഖാന്‍, ഡോ.സുധീര്‍ ബാബു, അക്ബര്‍, ഫൈസല്‍ ബാവ, എടപ്പാള്‍ സി സുബ്രഹ്മണ്യന് എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു. പായല്‍ ബുക്സ് ആണ് പ്രസാധകര്.
പുസ്തക പ്രകാശനവും കവിതാ കഫെ
പുരസ്കാര സമര്‍പ്പണവും നടത്തി