തിരൂരങ്ങാടി: പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇത് അഞ്ചാം തവണയാണ് അന്യായമായി വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ച് ഉപഭോക്താക്കളെ നിരന്തരം ദ്രോഹിക്കുന്നതെന്ന് സി.എം.പി സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍കോട്ടുമല പറഞ്ഞു. അന്യായമായി വര്‍ദ്ധിപ്പിച്ച വൈദ്യുതി ചാര്‍ജ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സി.എം.പി ചെമ്മാട് സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് പ്രസംഗികുകയായിരുന്നു അദ്ദേഹം
വാസുകാരയില്‍ അധ്യക്ഷതവഹിച്ചു. സി.പി കാര്‍ത്തികേയന്‍, പി.അബ്ദുള്‍ ഗഫൂര്‍, ബിനൂപ് ഉഗ്രപുരം, ബഷീര്‍ വലിയാട്ട്, എം.ബി രാധാകൃഷ്ണന്‍, എം.പി ജയശ്രീ, വിനോദ് പള്ളിക്കര, രവീന്ദ്രന്‍ പുനത്തില്‍, മുതുവാട്ടില്‍ അലി, സി.പി ബേബി, ടി.എസ് സാജു, വി.ബിജിത എന്നിവര്‍ പ്രസംഗിച്ചു.
പ്രകടനത്തിന് പി.വി സുജീഷ്, വി.പി അഹമ്മദ് കോയ, കെ.മനോഹരന്‍, ഗംഗാധരന്‍ ചേളാരി, വേലായുധന്‍ തൊട്ടിയില്‍,പി.രവീന്ദ്രന്‍, റയിഹാനത്ത് അലി, വി.കെ ബിന്ദു, ടി.വാസു, പി. മനോജ്, എന്നിവര്‍ നേതൃത്വം നല്‍കി.