ടൂറിസം; പുതിയ ഇ-സര്‍വീസ് പോര്‍ട്ടലുമായി ഖത്തര്‍
ദോഹ: ഖത്തറില്‍ ടൂറിസവുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കായി പുതിയ ഇ സര്‍വീസ് പോര്‍ട്ടലുമായി ഖത്തര്‍ ടൂറിസം. 80ഓളം സേവനങ്ങള്‍ പോര്‍ട്ടല്‍ വഴി ലഭ്യമാകുമെന്ന് ഖത്തര്‍ ടൂറിസം വ്യക്തമാക്കി. വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ കോര്‍ത്തിണക്കിയാണ് ഇ സര്‍വീസ് പോര്‍ട്ടല്‍ അവതരിപ്പിച്ചത്. ഹോട്ടല്‍, ബിസിനസ്, വിവിധ മേളകളുടെ സംഘാടകര്‍, വ്യക്തികള്‍ തുടങ്ങി ടൂറിസം മേഖലയുമായി ബന്ധപ്പെട്ടവര്‍ക്ക് ഖത്തര്‍ ടൂറിസത്തില്‍ നിന്നുള്ള സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ ഇതുവഴി സാധിക്കും. 80ഓളം സേവനങ്ങള്‍ ഈപോര്‍ട്ടല്‍ വഴി ലഭ്യമാകുമെന്ന് ഖത്തര്‍ ടൂറിസം പുറത്തിറക്കിയ വീഡിയോ സന്ദേശത്തില്‍ വിവിരിച്ചു. ലൈസന്‍സ് പുതുക്കല്‍, അപേക്ഷ നടപടികള്‍, അപേക്ഷകളിലെ സ്റ്റാറ്റസ് പരിശോധന, പണമിടപാട് തുടങ്ങിയ നടപടികളെല്ലാം ഒരു കുടക്കീഴില്‍ ലഭ്യമാക്കും. ഇ സര്‍വീസസ് ഡോട് വിസിറ്റ് ഖത്തര്‍ എന്ന വിലാസത്തില്‍ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യാം. .