പത്തനംതിട്ട: കാഥികയും, സംഗീതജ്ഞയുമായ മലയാലപ്പുഴ സൗദാമിനി (പാട്ടമ്മ)യുടെ പേരിലുള്ള പുരസ്‌കാരം മധുരിമ ഉണ്ണികൃഷ്ണന് മലയാലപ്പുഴ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ വെച്ച് കെ.യു.ജനീഷ് കുമാര്‍ എം.എല്‍.എ സമ്മാനിച്ചു.
കഥാപ്രസംഗ കലയ്ക്ക് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് 20,000 രൂപയും പ്രശസ്തിപത്രവുമടങ്ങിയ പുരസ്‌കാരം സമ്മാനിച്ചത്. ജില്ലാ പഞ്ചായത്തംഗം ജിജോമോഡി അധ്യക്ഷത വഹിച്ചു.