കോഴിക്കോട്: സിനിമാ രംഗത്ത് പുതിയ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന് കോഴിക്കോട് ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്(കല) ഷോര്‍ട്ട് ഫിലിം മത്സരം സഘടിപ്പിക്കുന്നു. ഡോ.പി.എ.ലളിത മെമ്മേറിയല്‍ ഷോര്‍ട്ട് ഫിലിം മത്സരം ഫെസ്റ്റിവല്‍ 2024ന്റെ സ്ക്രീനിംഗും അവാര്‍ഡ് ദാനവും നാളെഞായര്) കൈരളി ശ്രീ തിയേറ്റര്‍ വേദിയില്‍ നടക്കും. രാവിലെ 9 മണിക്ക് തോട്ടത്തില്‍ രവീന്ദ്രന് എം.എല്‍.എ സ്ക്രീനിംഗ് ഉദ്ഘാടനം നിര്‍വ്വഹിക്കും മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും ആദരിക്കലും വൈകുന്നേരം 5 മണിക്ക് നടക്കും. പ്രശസ്ത സിനിമ സംവിധായകന് വി.എം.വിനു പരിപാടി ഉദ്ഘാടനം ചെയ്യും.കല പ്രസിഡന്റ് തോട്ടത്തില്‍ രവീന്ദ്രന് എം എല്‍.എ അധ്യക്ഷത വഹിക്കും. സിനിമ പ്രൊഡ്യൂസര്‍ സര്‍ഗ്ഗ അപ്പച്ചന്, ഡയറക്ടര്‍ പി.കെ.ബാബുരാജ്, മുന്‍ മേയര്‍ ടി.പി.ദാസന്, മുന്‍ എം.എല്‍.എ പ്രദീപ് കുമാര്‍, പ്ലേ ബാക്ക് സിംഗര്‍ സിന്ധു പ്രേംകുമാര്‍ എന്നിവര്‍ പങ്കെടുക്കും.