ദൈവത്തിനെന്ത് ജാതി?ജാതി പരിഗണന ക്ഷേത്ര ട്രസ്റ്റി നിയമനത്തില്‍ വേണ്ട; സുപ്രീം കേടതി

ദൈവത്തിനെന്ത് ജാതി?ജാതി പരിഗണന ക്ഷേത്ര ട്രസ്റ്റി നിയമനത്തില്‍ വേണ്ട; സുപ്രീം കേടതി

ന്യൂഡല്‍ഹി: ദൈവത്തിനെന്ത് ജാതി? ക്ഷേത്ര ട്രസ്റ്റി നിയമനത്തില്‍ ജാതി പരിഗണിക്കരുതെന്ന് സുപ്രീം കോടതി.തിരുനാവായ ശ്രീ വൈരങ്കോട് ക്ഷേത്രത്തിലെ പാരമ്പരേതര ട്രസ്റ്റി നിയമനവുമായി ബന്ധപ്പെട്ട കേസിലാണ് ട്രസ്റ്റി നിയമനങ്ങളില്‍ ജാതി പരിഗണിക്കരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്. ദൈവം ജാതിയുടെ ഭാഷ അംഗീകരിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.

തിരുനാവായ ശ്രീ വൈരങ്കോട് ക്ഷേത്രത്തിലെ പാരമ്പരേതര ട്രസ്റ്റികളായി വിനോദ് കുമാര്‍ എം പി, ദിലീപ് കെ, പ്രമോദ് ടി പി, ബാബു പി കെ എന്നിവരെ നിയമിച്ച മലബാര്‍ ദേവസ്വം ബോര്‍ഡ് തീരുമാനം ഹൈക്കോടതി റദ്ദാക്കിയതിനെതിരായ ഹര്‍ജികള്‍ പരിഗണിക്കവെയാണ് ജസ്റ്റിസ് മാരായ എം എം സുന്ദരേഷ്, അരവിന്ദ് കുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച്് പാരമ്പരേതര ട്രസ്റ്റി നിയമനങ്ങളില്‍ ജാതി പരിഗണിക്കരുത് എന്ന് നിര്‍ദേശിച്ചത്.

ഹൈക്കോടതി വിധി പൂര്‍ണ്ണമായും ശരിവച്ചാല്‍ ക്ഷേത്രങ്ങളിലെ പാരമ്പരേതര ട്രസ്റ്റി നിയമനങ്ങളില്‍നിന്ന് പിന്നാക്ക വിഭാഗങ്ങള്‍ ഒഴിവാക്കപ്പെടുമെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ പി വി ദിനേശ് ചൂണ്ടിക്കാട്ടി. പാരമ്പരേതര ട്രസ്റ്റി നിയമനങ്ങളില്‍ തന്ത്രിയുടെ അഭിപ്രായം മാത്രം കേള്‍ക്കുക എന്ന വ്യവസ്ഥ പിന്നാക്ക വിഭാഗങ്ങളുടെ ഒഴിവാക്കലിന് വഴിവയ്ക്കുമെന്നും മുതിര്‍ന്ന അഭിഭാഷകന്‍ പി വി ദിനേശും അഭിഭാഷകന്‍ കെ.ആര്‍ സുഭാഷ് ചന്ദ്രനും വാദിച്ചു.

 

ദൈവത്തിനെന്ത് ജാതി?ജാതി പരിഗണന

ക്ഷേത്ര ട്രസ്റ്റി നിയമനത്തില്‍ വേണ്ട;
സുപ്രീം കേടതി

 

Share

Leave a Reply

Your email address will not be published. Required fields are marked *