കോഴിക്കോട്: ‘ഉത്തരവാദിത്തം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം’ എന്ന പ്രമേയത്തില്‍ നടക്കുന്ന എസ് വൈ എസ് പ്ലാറ്റിനം ഇയറിന്റെ ഭാഗമായി എസ് വൈ എസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ (ശനി) വൈകുന്നേരം 6 മണിക്ക് ബേപ്പൂരില്‍ ചരിത്ര സമ്മേളനം നടക്കും. പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ.ഹുസൈന്‍ സഖാഫി ചുള്ളിക്കോട് മുഖ്യാതിഥിയായിരിക്കും. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജന.സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി, എസ് വൈ എസ് സംസ്ഥാന ജന.സെക്രട്ടറി ഡോ.മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി, പ്രമുഖ ചരിത്രകാരന്‍ ഡോ.പി.ശിവദാസന്‍, സയ്യിദ് മുഹമ്മദ് മുറാബ് സഖാഫി, എം.മുഹമ്മദ് സാദിഖ് വെളിമുക്ക്, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, മുനീര്‍ സഖാഫി ഓര്‍ക്കാട്ടേരി, മുഹമ്മദലി കിനാലൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
ഒരു വര്‍ഷമായി വ്യത്യസ്ത പദ്ധതികളിലൂടെ നടന്നുവരുന്ന പ്ലാറ്റിനം ഇയര്‍ ആഘോഷത്തിന്റെ സമാപനം കേരളാ യുവജന സമ്മേളനം 27,28,29 തിയതികളില്‍ തൃശൂരില്‍ നടക്കുകയാണ്.
സാംസ്‌കാരികം ഡയറക്ടറേറ്റിന്റെ കീഴില്‍ ജില്ലയിലെ തെരഞ്ഞെടുത്ത അറുപത് പേര്‍ക്കുള്ള സര്‍ഗ സഞ്ചാരം രാവിലെ 9ന് തുടങ്ങും. മാങ്കോസ്റ്റിന്‍ മരച്ചോട്ടില്‍, ഉരുപ്പെരുമ, ഖലാസിക്കരുത്ത്, കഥ പറയുന്ന ചാലിയം, ബോട്ട് സവാരി തുടങ്ങിയവ ചരിത്ര സമ്മേളനത്തിന്റെ ഭാഗമായി നടക്കും.