ജീവനെടുക്കുന്ന പനയംപാടം വളവ്

ജീവനെടുക്കുന്ന പനയംപാടം വളവ്

പാലക്കാട്: പന്ത്രണ്ടിലേറെ മരണങ്ങളും നൂറിലേറെ അപകടങ്ങളും നടന്ന സ്ഥലമാണ് കരിമ്പ പനയംപാടം വളവ്. പാലക്കാട് കോഴിക്കോട് ദേശീയപാതയിലാണ് അപകടമേഖലയായ പനയംപാടം. നിര്‍മാണത്തിലെ അപാകതയാണു പ്രധാന കാരണം.ചരിഞ്ഞ നിലയിലാണു റോഡ്.റോഡിന്റെ വീതി കൂട്ടിയിട്ടും ഇവിടെ അപകടങ്ങള്‍ക്കു കുറവില്ല. ഇതു പരിഹരിക്കണമെന്നു മോട്ടര്‍വാഹന വകുപ്പു നിര്‍ദേശിച്ചിട്ടും ഇതൊന്നും ഒരു പാഠമായില്ല.

റോഡിന്റെ ഉപരിതലം ഗ്രിപ് കിട്ടുന്ന വിധത്തില്‍ പരുക്കനാക്കിയിരുന്നെങ്കിലും വാഹനങ്ങള്‍ ഓടിയോടി വീണ്ടും മിനുസമായി. ഇടവേളയ്ക്കു ശേഷം പെയ്ത മഴയിലെ വെള്ളവും റോഡിലെ ഓയിലും വാഹനം തെന്നാന്‍ കാരണമായെന്നാണ് നിഗമനംസ്ഥിരം അപകടമേഖലയായതിനാല്‍ റമ്പിള്‍ സ്ട്രിപ് സ്ഥാപിച്ചിരുന്നു.

നനഞ്ഞുകിടന്ന റോഡില്‍ എതിരെ വന്ന ലോറി വലത്തോട്ടു തെന്നിത്തിരിഞ്ഞതോടെ പിന്‍വശം സിമന്റ് ലോറിയുടെ മുന്‍വശത്തു തട്ടി. ഇതോടെ സിമന്റ് ലോറി റോഡിന്റെ വശത്തേക്കു നീങ്ങി മറിയുകയായിരുന്നു. റോഡിന്റെ പരിപാലന കാലാവധി കഴിയാന്‍ ഒന്നര വര്‍ഷം കൂടിയുണ്ടെന്ന് മോട്ടര്‍വാഹന വകുപ്പ് ചൂണ്ടിക്കാട്ടുന്നു.

 

 

ജീവനെടുക്കുന്ന പനയംപാടം വളവ്

Share

Leave a Reply

Your email address will not be published. Required fields are marked *