ഹൈദരാബാദ്: പുഷ്പ 2 സിനിമ പ്രദര്‍ശനത്തിനിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റിലായിരിക്കുകയാണ്.വെള്ളിയാഴ്ച ഉച്ചയോടെ അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് തെലങ്കാന പോലീസ് സംഘം നടനെ അറസ്റ്റ് ചെയ്തത്.യഥാര്‍ത്ഥത്തില്‍ അല്ലു അര്‍ജുന്‍ കുറ്റക്കാരനാണോ
ഹൈദരാബാദിലെ സന്ധ്യ തിയേറ്ററില്‍ ഡിസംബര്‍ നാലാം തീയതി പുഷ്പ 2 സിനിമയുടെ പ്രദര്‍ശനത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലുമാണ് രേവതി എന്ന യുവതി മരിച്ചത്. അന്നത്തെ പ്രദര്‍ശനത്തിനിടെ അല്ലു അര്‍ജുനും തിയേറ്ററിലെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് വലിയ തിക്കും തിരക്കുമുണ്ടായത്. അപകടത്തില്‍ രേവതിയുടെ മകന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
യുവതിയുടെ കുടുംബം നല്‍കിയ പരാതിയിലാണ് അല്ലു അര്‍ജുനെതിരേ നടപടിയെടുക്കാന്‍ പൊലീസ് നിര്‍ബന്ധിതരായത്. ഇതേ കേസില്‍ നേരത്തെ സന്ധ്യ തിയേറ്ററിലെ രണ്ട് ജീവനക്കാരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ഭാരതീയ ന്യായ സംഹിതയിലെ 105, 118 (1) വകുപ്പുകളാണ് നടനെതിരെ ചുമത്തിയതെന്നാണ് വിവരം. 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിത്. നടന്‍ തിയേറ്ററില്‍ എത്തുമെന്ന് മുന്‍കൂട്ടി അറിയിക്കാഞ്ഞതാണ് കേസായത്. മതിയായ സുരക്ഷ ഉറപ്പാക്കാന്‍ പൊലീസിന് കഴിഞ്ഞില്ല.
എന്നാല്‍ തിക്കിലും തിരക്കിലും മരിച്ച യുവതിയുടെ കുടുംബത്തിന് നടന്‍ ധനസഹായവും വാഗ്ദാനംചെയ്തിരുന്നു.
അല്ലു അര്‍ജുന്‍ കുറ്റക്കാരനോ?