കൊച്ചി: കലകള്‍ക്കും കലാകാരന്മര്‍ക്കും വേണ്ടിയുള്ള ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ ഫ്‌ളാറ്റ് ഫോമായ ‘ആര്‍ സ്റ്റുഡിയോ’ യുടെ കേരളത്തിലെ ഉല്‍ഘാടനം മന്ത്രി ശ്രീ.സജി ചെറിയാന്‍ നിര്‍വ്വഹിച്ചു.
കലാകാരന്‍മാര്‍ക്ക് അവരുടെ കഴിവുകള്‍ക്കനുസരിച്ച് കൂടുതല്‍ അവസരങ്ങള്‍ കണ്ടെത്താന്‍ വേണ്ടി ഡിസൈന്‍ ചെയ്യപ്പെട്ട ഒരു വെബ് ബേയ്സ്ഡ് കസ്റ്റ മെയ്‌സ്ഡ് പ്രൊഫയ്ല്‍ സെറ്റിംഗ് പ്ലാറ്റ്‌ഫോമാണ് ആര്‍ സ്റ്റുഡിയോ. കലാപരമായി കഴിവുള്ള ഏതൊരു വ്യക്തിക്കും ഈ പ്ലാറ്റ്‌ഫോമില്‍ സൗജന്യമായി തങ്ങളുടെ പ്രൊഫൈല്‍ രജിസ്റ്റര്‍ ചെയ്യാനാവും. പ്രായവും വിദ്യാഭ്യാസത്തിനുമപ്പുറം കഴിവിനും പാഷനുമാണ് ഇവിടെ പ്രാധാന്യം.
ലോഞ്ചിംഗ് ഫങ്ഷനില്‍ മന്ത്രി സജി ചെറിയാനൊപ്പം ആര്‍ സ്റ്റുഡിയോ എം .ഡി രാഹുല്‍ എസ് കുമാര്‍,സംവിധായകന്‍ വിശ്വനാഥ്, തിരക്കഥാകൃത്ത് വി. സി അശോക്, അഡ്വ. ജെ അജയന്‍, ഫോക്ലോര്‍ അക്കാദമി ചെയര്‍മാന്‍ ഒ. എസ് ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സന്നിഹിതരായി.
സംഗീതം, നൃത്തം,അഭിനയം, വാദ്യോപകരണങ്ങള്‍,കഥ തുടങ്ങിയ കലാപരമായ ഏതു മേഖലയിലുള്ളവര്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും ഇവിടെ രജിസ്റ്റര്‍ ചെയ്യാം. ഓരോരുത്തരുടെയും കഴിവിന് അനുസരിച്ചു കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
ഒരു ഡയറക്ടര്‍ക്കോ പ്രൊഡ്യൂസര്‍ക്കോ തങ്ങളുടെ പ്രൊജക്ടിലേക്ക് ആവശ്യമായ കലാകാരന്‍മാരെയും സാങ്കേതിക പ്രവര്‍ത്തകരെയും ഇവിടെ നിന്ന് സെലക്ട് ചെയ്യാന്‍ സാധിക്കും. ഇത് ഒരു പാന്‍ ഇന്‍ഡ്യ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായതിനാല്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാകാരന്‍മാരെ കണ്ടെത്താനും കഴിയും.
വ്യക്തികള്‍ക്ക് പുറമെ ഗ്രൂപ്പുകള്‍,നാടക സമിതികള്‍ മറ്റ് കലാ മേഖലയിലുള്ളവര്‍ക്കും ഈ പ്ലാറ്റഫോമില്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. സംഘാടകര്‍ക്ക് നേരിട്ട് കലാകാരന്മാരുമാരുമായി സംവദിക്കാനുള്ള അവസരം കൂടിയാണ് ഇതിലൂടെ ലഭിക്കുന്നത്.
ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരമൊരു പ്ലാറ്റ്‌ഫോമെന്ന് എം ഡി രാഹുല്‍ എസ് കുമാര്‍ അറിയിച്ചു. കൊച്ചി ആസ്ഥാനമാക്കിയുള്ള ആര്‍ സ്റ്റുഡിയോ നെക്‌സസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഇതിന്റെ പ്രമോട്ടേര്‍സ്.
കാസ്റ്റിംഗ് കോളുകള്‍ക്ക് വിട; ആര്‍ സ്റ്റുഡിയോ
ഡിജിറ്റല്‍ ഫ്‌ളാറ്റ് ഫോം മന്ത്രി ഉല്‍ഘാടനം ചെയ്തു