ബെംഗളൂരു: ക്രിസ്മസ് -ന്യൂ ഇയര്‍ ആയതോസ്വെകാര്യ ബസ് നിരക്ക് 6000 രൂപയായി ഉയര്‍ന്നു. ബാംഗ്ലൂരില്‍ നിന്ന് എസി സ്ലീപ്പര്‍ ബസില്‍ എറണാകുളത്തേക്ക് 6000 രൂപ വരെയാണ് ഈടാക്കുന്നത്. കോട്ടയം 4000, തിരുവനന്തപുരം 4700, കോഴിക്കോട് 2700, കണ്ണൂര്‍ 2500 രൂപ എന്നിങ്ങനെയാണ് നിരക്ക്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് 16,00017,000 രൂപയിലെത്തി.
20ന് രാത്രിയിലെ നോണ്‍ സ്റ്റോപ് സര്‍വീസുകള്‍ക്ക് കോഴിക്കോട് 850011,300, കണ്ണൂര്‍ 85009, 500 രൂപ വരെയുമായി ഉയര്‍ന്നു. കൂടുതല്‍ തിരക്കുള്ള 20 മുതല്‍ 23 വരെയുള്ള ദിവസങ്ങളില്‍ സ്പെഷല്‍ ട്രെയിന്‍ അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍. ഈ ദിവസങ്ങളിലെ പതിവ് ട്രെയിനുകളിലെ ടിക്കറ്റുകള്‍ മാസങ്ങള്‍ക്ക് മുന്‍പു തന്നെ തീര്‍ന്നിരുന്നു.
ക്രിസ്മസിനോട് അനുബന്ധിച്ചുള്ള ദിവസങ്ങളില്‍ ചെന്നൈയില്‍നിന്ന് എറണാകുളത്തേക്കുള്ള കെഎസ്ആര്‍ടിസി ബസിലെ ടിക്കറ്റുകള്‍ തീരുന്നു. 20, 21 തീയതികളില്‍ ബസുകളിലെ മുഴുവന്‍ ടിക്കറ്റും വിറ്റുതീര്‍ന്നു. നാട്ടിലേക്കുള്ള ട്രെയിന്‍ ടിക്കറ്റുകള്‍ നേരത്തെ തീര്‍ന്നതും സ്പെഷല്‍ സര്‍വീസുകള്‍ പ്രഖ്യാപിക്കാത്തതുമാണ് ബസിലെ തിരക്കിനു കാരണം. ദിവസവും രാത്രി 8.30നു കിലാമ്പാക്കം െടര്മിനസില് നിന്നു പുറപ്പെടുന്ന സ്വിഫ്റ്റ് ഗരുഡ എസി സീറ്റര്‍ ബസ് പിറ്റേന്നു രാവിലെ 10ന് എറണാകുളം സൗത്ത് ബസ് സ്റ്റാന്‍ഡിലെത്തും. ചെന്നൈയ്ക്കു സമീപം ഊരപ്പാക്കം, ഗുഡുവാഞ്ചേരി, എസ്ആര്‍എം യൂണിവേഴ്സിറ്റി, മറൈമലൈ നഗര്‍, സിംഗെപരുമാള് കോവില്‍ എന്നിവിടങ്ങളില്‍ നിന്നു യാത്രക്കാരെ കയറ്റും. കേരളത്തില്‍ പാലക്കാട്, തൃശൂര്‍, ചാലക്കുടി, അങ്കമാലി, വൈറ്റില ഹബ് എന്നിവിടങ്ങളിലാണു സ്റ്റോപ്പുകള്‍. 1740 രൂപയാണു നിരക്ക്.
ക്രിസ്മസ് ന്യൂ ഇയര്‍;
ബസ്, വിമാന ടിക്കറ്റ് നിരക്കില്‍ വര്‍ദ്ധന