മാറഞ്ചേരി: എ.ടി. അലി മാറഞ്ചേരി എഴുതി തൃശൂര്‍ ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ‘ഓര്‍മകള്‍ മേയും വഴികള്‍’ എന്ന സഞ്ചാരസാഹിത്യ പുസ്തകത്തിന്റെ പ്രകാശനം ഡിസംബര്‍ 15ന് 3 മണിക്ക് വെളിയങ്കോട് എംടിഎം കോളേജ് അങ്കണത്തില്‍ വെച്ച് നടക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഗ്രന്ഥകാരനും കുടുംബവും ആഗ്ര, ദല്‍ഹി, കശ്മീര്‍, തുടങ്ങിയ സ്ഥലങ്ങളില്‍ നടത്തിയ യാത്രയില്‍ കണ്ടതും കേട്ടതും അനുഭവിച്ചതുമായ സംഭവങ്ങളുടെ ലിഖിത രൂപമാണ് ഈ പുസ്തകം. ദൃശ്യ-മാധ്യമ രംഗത്തെ പ്രശസ്ത സഞ്ചാരിയും എഴുത്തുകാരനുമായ സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്.
3 മണിക്ക് ആരംഭിക്കുന്ന സാംസ്‌കാരികോത്സവം വിദ്യാര്‍ത്ഥികളുടെ കലാ പരിപാടികളോടെയാണ് തുടക്കം കുറിക്കുക. 4 മണിക്ക് സാംസ്‌കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: ഇ സിന്ധു നിര്‍വഹിക്കും. പ്രശസ്ത കാര്യണ്യ പ്രവര്‍ത്തകന്‍ നാസര്‍ മാനു, എ.ടി. അലി യുടെ ‘ഓര്‍മകള്‍ മേയും വഴികള്‍’ എന്ന സഞ്ചാരസാഹിത്യ പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിക്കും, ഡോ:വികെ അബ്ദുള്‍ അസീസ് അദ്ധ്യക്ഷത വഹിക്കും. പ്രൊഫസര്‍ ചന്ദ്രഹാസന്‍ പുസ്തക പരിചയം നടത്തും. പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ അനില്‍ വി നാഗേന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തും. അഡ്വ: എംകെ സക്കീര്‍ (കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍) പിടി അജയ്മോഹന്‍, ഡോ:വി.ശോഭ (ചീഫ് എഡിറ്റര്‍ ഗ്രീന്‍ ബുക്‌സ്) ഷംസു കൊല്ലാട്ടേല്‍ (പ്രസിഡന്റ് വെളിയങ്കോട് ഗ്രാമ പഞ്ചായത്ത്) ബീന ടീച്ചര്‍ (പ്രസിഡന്റ് മാറഞ്ചേരി ഗ്രാമ പഞ്ചായത്ത്), എ.കെ സുബൈര്‍ (ജില്ലാ പഞ്ചായത്ത് മെമ്പര്‍), വികെഎം ഷാഫി (ജില്ലാ പഞ്ചായത്ത് മെമ്പര്‍), ശ്രീധരന്‍ മാസ്റ്റര്‍, ഷാജി കാളിയത്തേല്‍, രുദ്രന്‍ വാരിയത്ത്, ആറ്റുണ്ണി തങ്ങള്‍, എ അബ്ദുല്‍ ലത്തീഫ്, ബഷീര്‍ സില്‍സില, സബീന യൂസഫലി കേച്ചേരി (സബ് എഡിറ്റര്‍ ഗ്രീന്‍ ബുക്‌സ് ) എകെ അലി, റഹ്‌മാന്‍ പോക്കര്‍, ഖാലിദ് മംഗലത്തേല്‍, ആഷിക് എന്‍പി, നൂറുദ്ദീന്‍ പോഴത്ത്( ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍) അബ്ദു തലക്കാട്ട്, ബാഖവി ഉസ്താദ്, സക്കീര്‍ പൂളക്കല്‍, കെപി മാധവന്‍, എപി വാസു, ത്രിവിക്രമന്‍ നമ്പൂതിരി എന്നിവര്‍ പങ്കെടുക്കും. ഫൈസല്‍ ബാവ സ്വാഗതവും വാനിയ അലി നന്ദിയും പറയും.
തുടര്‍ന്ന് പ്രശസ്ത ഗസല്‍ ഗായകന്‍ സിറാജ് അമല്‍ നയിക്കുന്ന ഗസല്‍ സന്ധ്യയും ഉണ്ടായിക്കും.
പത്രസമ്മേളനത്തില്‍ ത്രിവിക്രമന്‍ നമ്പൂതിരി. റഹ്‌മാന്‍ പോക്കര്‍, വഹാബ്, ഫൈസല്‍ ബാവ, അബ്ദുല്‍ ലത്തീഫ്, ഗ്രന്ഥകര്‍ത്താവ് എ.ടി.അലി എന്നിവര്‍ പങ്കെടുത്തു.
എ.ടി. അലി യുടെ ‘ഓര്‍മകള്‍ മേയും വഴികള്‍’
പുസ്തകത്തിന്റെ പ്രകാശനം 15ന്