ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ)യുടെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് നടത്തുന്ന സംസ്ഥാനതല സി.എ സ്റ്റുഡന്റ്സ് കോണ്‍ഫ്രന്‍സായ സത്സംഗ് 2024 13, 14 തിയതികളില്‍ ളന്ദ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തെ 500ഓളം സിഎ വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ സംബന്ധിക്കും. നിഖില്‍ ജോണ്പുത്ര (മുംബൈ), ലിജിന്‍ ലക്ഷ്യന് റണാകുളം, രാജഗോപാലകൃഷ്ണന്‍.ആര്, സ്മിത.വി, മോഹന്‍കുമാര്‍.പി.എ, അഭിജിത്ത് പ്രേമന് കണ്ണൂര്‍, ഇന്ദസാര്‍ നാസര്‍, റൗള്‍ ജോണ്‍ അജു ടെക് സ്പീക്കര്‍ പ്രജിത്ത് ജയപാല്‍ മോ
ട്ടിവേഷണല് സ്പീക്കര്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ സംസാരിക്കും. മാറി വരുന്ന ആഗോള സാമ്പത്തിക സാഹചര്യങ്ങള്‍ക്കനുസൃതമായി ഉയര്‍ന്നു വരുന്ന വെല്ലുവിളികളെ ഏറ്റെടുക്കാന്‍ സി എ കോഴ്സിന് പഠിക്കുന്ന വിദ്യാര്‍ത്ഥികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ സൂര്യനാരായണന്.എ.ആര്, സച്ചിന് ശശിധരന്, ആര്യ പ്രകാശ്, വര്‍ഷ സുന്ദര്‍ എന്നിവര്‍ പങ്കെടുത്തു.