ആലപ്പുഴ : രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് വലിയ പിന്തുണയാകുന്ന പ്രവാസികളുടെ ക്ഷേമത്തിന് കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ വിഹിതം മാറ്റി വെയ്ക്കാത്ത സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ സംരക്ഷിക്കുന്ന പ്രവാസികളുടെ ക്ഷേമം ധനകാര്യ കമ്മീഷനു മുന്‍പില്‍ അവതരിപ്പിച്ചോ എന്ന് ഭരണ- പ്രതിപക്ഷം പ്രതികരിക്കണമെന്ന് പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. അടുത്ത കേന്ദ്ര സംസ്ഥാന ബജറ്റുകളില്‍ പ്രവാസി ക്ഷേമത്തിന് കൂടുതല്‍ തുകമാറ്റിവെക്കണമെന്നും ഈ ആവശ്യങ്ങളുന്നയിച്ച് ജനുവരി 9 ന് നോര്‍ക്ക ഓഫീസിന് മുന്‍പില്‍ സമരം സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു.
ഓണ്‍ലൈനായി കൂടിയ യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് ദിനേശ് ചന്ദന അധ്യക്ഷത വഹിച്ചു. സംഘടനാ ജനറല്‍ സെക്രട്ടറി സലിം പള്ളിവിള, സലാം സിത്താര, ബദറുദ്ദീന്‍ ഗുരുവായൂര്‍, ലിസ്സി എലിസബത്ത്, അഷറഫ് വടക്കേവിള, ഷംസുദ്ദീന്‍ ചാരുംമൂട്, ഹസ്സന്‍കുഞ്ഞ്, സുരേഷ് കുമാര്‍, ശ്രീനി അമരംബലം, മുഹമ്മദ് കാപ്പാട്, സലിം കൂരയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രവാസി ക്ഷേമം ധനകാര്യ കമ്മീഷനില്‍
അവതരിപ്പിക്കണം: പ്രവാസി കോണ്‍ഗ്രസ്