തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഉജ്ജ്വല വിജയം 2025 ലെ തദ്ദേശ തിരഞ്ഞെടുപ്പിന് യുഡിഎഫിന് ഊര്‍ജം പകരുമെന്ന് വി.ഡി.സതീശന്‍.സമീപകാല ഉപതിരഞ്ഞെടുപ്പുകളിലെ വിജയക്കുതിപ്പ് യുഡിഎഫ് നിലനിര്‍ത്തിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
13ല്‍ നിന്ന് 17 ലേക്ക് യുഡിഎഫ് സീറ്റ് വിഹിതം ഉയര്‍ത്തി. പാലക്കാട് തച്ചന്‍പാറ, തൃശൂര്‍ നാട്ടിക, ഇടുക്കി കരിമണ്ണൂര്‍ പഞ്ചായത്തുകളിലെ എല്‍ഡിഎഫ് ഭരണം യുഡിഎഫ് അവസാനിപ്പിച്ചു. എല്‍ഡിഎഫില്‍നിന്ന് 9 സീറ്റുകളാണ് യുഡിഎഫ് പിടിച്ചെടുത്തത്. 15 സീറ്റില്‍നിന്ന് 11 ലേക്ക് എല്‍ഡിഎഫ് കൂപ്പുകുത്തി. മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് ഡിവിഷന്‍ കഴിഞ്ഞ തവണത്തേതിന്റെ നാലിരട്ടി ഭൂരിപക്ഷത്തിനാണ് യുഡിഎഫ് നിലനിര്‍ത്തിയത്. അഴിമതിയും സ്വജനപക്ഷപാതവും ജനവിരുദ്ധതയും നിറഞ്ഞ ഈ സര്‍ക്കാരിനെ ജനം തൂത്തെറിയുമെന്നും സതീശന്‍ പറഞ്ഞു.
യുഡിഎഫിന്റെ ഉജ്ജ്വല വിജയം
2025 ലെ തദ്ദേശ തിരഞ്ഞെടുപ്പിന് ഊര്‍ജം;വി.ഡി.സതീശന്‍