കോഴിക്കോട്: ഇ സി എച്ച് എസ് എംപാനല്‍ഡ് ആശുപത്രികളില്‍ നിന്നും വിമുക്ത ഭടന്മാര്‍ നേരിടുന്ന വിവേചനങ്ങളും വിവിധ തരം ചൂഷണങ്ങളും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനും, സ്ഥായിയായ പരിഹാരം കാണുന്നതിനും വേണ്ടി വിമുക്തഭടന്മാരുടെ കൂട്ടായ്മയായ വോയ്‌സ് ഓഫ് എക്സ്സര്‍വ്വീസ് മെന് ന്റെ നേതൃത്വത്തില്‍ 9ന് (തിങ്കളാഴ്ച) കലട്രേറ്റ് മാര്‍ച്ച് നടത്തി.2500ല്‍പരം പേര്‍ പങ്കെടുത്ത മാര്‍ച്ചില്‍ വിമുക്ത ഭടന്മാരെ കൂടാതെ അവരുടെ ആശ്രിതരും, വീര്‍ നാരികളും പങ്കെടുത്തു.
മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പുവരുത്തുക, സൈനിക ക്ഷേമ വകുപ്പിലെയും മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലെയും വിമുക്ത ഭടന്മാരുടെ നിയമനങ്ങള്‍ പി എസ് സി വഴി നടത്തുക, നിയമനങ്ങളില്‍ വിമുക്തഭടന്മാരുടെ സംഖ്യ ആനുപാതികമായി അവര്‍ദ്ധിപ്പിക്കുക എന്നീ കാര്യങ്ങള്‍ ഉന്നയിച്ച് ജില്ലാ കലക്ടര്‍ക്കും, മുഖ്യമന്ത്രിക്കും മെമ്മോറാണ്ടം നല്‍കി.
സരോവരം പാര്‍ക്കിന്റെ കവാടത്തില്‍ നിന്നു തുടങ്ങി കലക്ട്രേറ്റില്‍ അവസാനിച്ച മാര്‍ച്ച് മുന്‍ ജില്ലാ ജസ്റ്റിസ് ശാന്തകുമാരി അമ്മ ഉദ്ഘാടനം ചെയ്തു. സംഘടനാ പ്രസിഡന്റ് എ.വിശ്വനാഥന്‍ അധ്യക്ഷത വഹിച്ചു. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ വിമുക്ത ഭട സംഘടനകളെ പ്രതിനിധീകരിച്ച് സുകുമാരന്‍ നായര്‍(രക്ഷാധികാരി, അരീക്കുളം വെല്‍ഫെയര്‍ അസോസിയേഷന്‍), മുരളീധര്‍ ഗോപാല്‍(ദേശീയ സെക്രട്ടറി AB PSSP), രാധാകൃഷ്ണന്‍ നായര്‍(പ്രസിഡണ്ട് എയര്‍ഫോഴ്‌സ് അസോസിയേഷന്‍), മോഹനന്‍.എം.കെ (പ്രസിഡണ്ട്, ഡിഫന്‍സ് ക്ലബ്ബ് കൂട്ടാലിട), രവീന്ദ്രന്‍.പി(വൈസ് പ്രസിഡണ്ട്, MEG വെറ്ററന്‍സ്), ഹരിദാസന്‍ കൂമുള്ളി (ജോ.സെക്രട്ടറി, വെറ്ററന്‍സ് ECHS & CSD വെല്‍ഫെയര്‍ ഫോറം), ഗോപിനാഥന്‍ (സെക്രട്ടറി എക്‌സ് സര്‍വ്വീസ് മെന്‍ വെല്‍ഫെയര്‍ അസോസിയേഷന്‍, കക്കോടി), രമേശ് കൂമാര്‍.എം.ജി.(എക്‌സ്.മെമ്പര്‍ ഡിഫന്‍സ് സൊസൈറ്റി, കാലിക്കറ്റ്), ഷാജി.കെ(ഖജാന്‍ജി, കൊഴുക്കല്ലൂര്‍ എക്‌സ് സര്‍വ്വീസ്‌മെന്‍ അസോസിയേഷന്‍), മോഹന്‍ കുമാര്‍ കെ.പി(എക്‌സി.മെമ്പര്‍, ഓണററി ഓഫീസേര്‍സ് അസോസിയേഷന്‍), മോഹനന്‍(കാലിക്കറ്റ് സൈനിക കൂട്ടായ്മ), വേണുഗോപാല്‍.പി.വി(പ്രസിഡണ്ട്, കൊയിലാണ്ടി എക്‌സ്.സര്‍വീസ് മെന്‍ വെല്‍ഫെയര്‍ അസോസിയേഷന്‍, അനില്‍.ടി.കെ(കാലിക്കറ്റ് ഡിഫന്‍സ് എന്നിവര്‍ സംസാരിച്ചു.വോയ്‌സ് ഓഫ് എക്‌സ്-സര്‍വ്വീസ് മെന്‍ സെക്രട്ടറി ഗിരീഷ്.പി സ്വാഗതം പറഞ്ഞു.