കളിയും പഠനവും തനിക്ക് ഒരുപോലെ വഴങ്ങുമെന്ന് കാണിച്ചു തരികയാണ് ഐപിഎല്ലിലെ കോടിപതി താരം വെങ്കടേഷ് അയ്യര്‍.23.75 കോടി രൂപയ്ക്ക് കൊല്‍ക്കത്ത സ്വന്തമാക്കിയ താരം വിദ്യാഭ്യാസത്തിലും തന്റെ തെളിയിക്കുകയാണ്.എംബിഎക്കാരനായ വെങ്കടേഷ് കളിയുടെ കൂടെ ഫിനാന്‍സില്‍ പിഎച്ച്ഡി പഠനം തുടരുകയാണെന്ന് വ്യക്തമാക്കിയത്. യാഥാസ്ഥിതിക കുടുംബത്തില്‍ ജനിച്ച വെങ്കടേഷ് പഠനത്തില്‍ മിടുക്കനായിരുന്നു. കളിയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെന്ന് എന്റെ മാതാപിതാക്കളും ആഗ്രഹിച്ചു.മരിക്കുന്നതുവരെ വിദ്യാഭ്യാസം നിങ്ങളോടൊപ്പമുണ്ടാകും, ഒരു ക്രിക്കറ്റ് കളിക്കാരന് 60 വയസ്സുവരെ കളിക്കാന്‍ കഴിയില്ല. അതിനിടയിലെ ഒരു ജീവിതം ഉണ്ടെന്ന് മനസ്സിലാക്കണം’ വെങ്കടേഷ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.തന്റെ മാതാപിതാക്കള്‍ പഠിപ്പിച്ച മൂല്യങ്ങള്‍ക്ക് വെങ്കടേഷ് നന്ദി പറയുകയും ചെയ്തു, ജീവിതത്തില്‍ ശരിയായ തീരുമാനങ്ങളെടുക്കാന്‍ വിദ്യാഭ്യാസം സഹായിക്കുമെന്ന് താന്‍ കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐപിഎല്‍ പുതിയ സീസണിലെ താരലേലത്തില്‍ അപ്രതീക്ഷിത നേട്ടമായിരുന്നു ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍ സ്വന്തമാക്കിയിരുന്നത്. 2021ലാണ് വെങ്കടേഷ് അയ്യര്‍ കൊല്‍ക്കത്ത ടീമിന്റെ ഭാഗമാകുന്നത്. ഇതുവരെ നാല് സീസണുകളിലായി 51 മത്സരങ്ങള്‍ കളിച്ചു. 1326 റണ്‍സാണ് അടിച്ചെടുത്തത്. 2024-ല്‍ കൊല്‍ക്കത്ത ചാമ്പ്യന്മാരായപ്പോള് 158 സ്ട്രൈക്ക് റേറ്റില്‍ 370 റണ്‍സാണ് വെങ്കടേഷ് നേടിയത്. ഇന്ത്യക്കായി രണ്ട് ഏകദിനങ്ങളും ഒമ്പത് ട്വന്റി-20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.
കളിയും പഠനവും തനിക്ക് ഒരുപോലെ വഴങ്ങും;
ഐപിഎല്‍ കോടിപതി താരം വെങ്കടേഷ് അയ്യര്‍