ഇന്ത്യ സഖ്യത്തെ മമത ബാനര്‍ജി നയിക്കണം: ലാലുപ്രസാദ് യാദവ്

ഇന്ത്യ സഖ്യത്തെ മമത ബാനര്‍ജി നയിക്കണം: ലാലുപ്രസാദ് യാദവ്

പട്ന: ഇന്ത്യാ സഖ്യത്തെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി നയിക്കണമെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെ എതിര്‍പ്പ് കണക്കാക്കേണ്ടതില്ലെന്നും ലാലുപ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു. മമത ബാനര്‍ജിയാണ് ഇന്ത്യയെ നയിക്കേണ്ടത്. ആര്‍ജെഡി മമതയെ പിന്തുണയ്ക്കുന്നു. ബിഹാറില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ആര്‍ജെഡി അധികാരത്തിലെത്തുമെന്നും ലാലുപ്രസാദ് പറഞ്ഞു

മമത ബാനര്‍ജി നേതൃത്വത്തിലേക്ക് വരണമെന്ന ആവശ്യം കഴിഞ്ഞ ദിവസം എന്‍സിപി നേതാവ് ശരദ് പവാറും മുന്നോട്ടുവച്ചിരുന്നു. മഹരിയാനയിലും, മഹാരാഷ്ട്രയിലും ‘ഇന്ത്യ’ സഖ്യത്തിന് വന്‍ തിരിച്ചടിയേറ്റ സാഹചര്യത്തില്‍ നേതൃമാറ്റം വേണമെന്ന ആവശ്യം പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ശക്തമാണ്. സഖ്യത്തെ നയിക്കാമെന്ന് പറയാന്‍ അവര്‍ക്ക് എല്ലാ അവകാശവുമുണ്ടെന്നും പവാര്‍ പറഞ്ഞു.

ഇന്ത്യ സഖ്യം രൂപവത്കരിച്ചത് ഞാനാണ്. അത് കൈകാര്യം ചെയ്യേണ്ടതിന്റെ ഉത്തരവാദിത്വം ഇപ്പോള്‍ മുന്‍നിരയിലുള്ളവര്‍ക്കാണ്. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകേണ്ടതുണ്ട് അവസരം ലഭിക്കുകയാണെങ്കില്‍, പ്രതിപക്ഷ സഖ്യത്തിന്റെ സുഗമമായ പ്രവര്‍ത്തനം ഞാന്‍ ഉറപ്പാക്കുമെന്ന് മമതയും പ്രതികരിച്ചു.

ശിവസേന ഉദ്ദവ് താക്കറെ വിഭാഗവും സമാജ്വാദി പാര്‍ട്ടിയും മമത നേതൃതലത്തിലേക്ക് വരുന്നതിനെ അനുകൂലിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഇന്ത്യസഖ്യ നേതൃത്വത്തിനെതിരെ സിപിഐയും രംഗത്തെത്തിയിരുന്നു.

 

 

ഇന്ത്യ സഖ്യത്തെ മമത ബാനര്‍ജി നയിക്കണം: ലാലുപ്രസാദ് യാദവ്

 

Share

Leave a Reply

Your email address will not be published. Required fields are marked *