‘ഇടം തിരയുന്നവര്‍’ കവിതാ സമാഹാരം പ്രകാശനം ചെയ്തു

‘ഇടം തിരയുന്നവര്‍’ കവിതാ സമാഹാരം പ്രകാശനം ചെയ്തു

‘ഇടം തിരയുന്നവര്‍’ കവിതാ സമാഹാരം പ്രകാശനം ചെയ്തു

കോഴിക്കോട്: വ്യത്യസ്തമായ ഭാവത്തിലുള്ള രചനാവൈഭവത്താല്‍ ശ്രദ്ധേയമായ കൃതിയാണ് സരസ്വതി ബിജു രചിച്ച ഇടം തിരയുന്നവര്‍ കവിതാ സമാഹാരമെന്ന് പ്രശസ്ത എഴുത്തുകാരന്‍ യു.കെ കുമാരന്‍ പറഞ്ഞു. കവയത്രികള്‍ മലയാള കവിതക്ക് വളരെ ആവശ്യമുള്ള കാലമാണിത്. ആ ശ്രേണിയിലെ പ്രതീക്ഷ നല്‍കുന്ന കവിയാണ് സരസ്വതി ബിജുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കവിതാ സമാഹാരം കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ.എം സത്യന്‍ പുസ്തകം ഏറ്റുവാങ്ങി.

ഇടം തിരയുന്നവരുടെ കാലഘട്ടത്തില്‍ ഏതെല്ലാം ഇടങ്ങളാണ് നമ്മള്‍ തിരയേണ്ടതെന്ന സന്ദേശം സരസ്വതി ബിജുവിന്റെ ഇടം തിരയുന്നവര്‍ കവിതാസമാഹാരത്തിലൂടെ വായിച്ചെടുക്കാമെന്ന് പ്രശസ്ത കവി പി.പി ശ്രീധരനുണ്ണി പറഞ്ഞു. പുസ്തക പ്രകാശന ചടങ്ങില്‍ അധ്യക്ഷം വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനസിനെ ഉലക്കുന്ന അനേകം ചിന്തകള്‍ ഈ കവിതാ സമാഹാരത്തിലുണ്ട്. കാല്‍പനികതക്കപ്പുറത്തേക്കുള്ള മഥനം കവിമനസിലുണ്ടാവണം. ചിന്തകളെ ഉദ്ദീപിപ്പിക്കുന്ന ബോധവല്‍ക്കരണം സാംസ്‌കാരിക ബോധത്തെ ഉണര്‍ത്തുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലബാര്‍ ക്രിസ്ത്യന്‍ കോളജ് മലയാള വിഭാഗം മുന്‍ മേധാവി പ്രൊഫ. ടിഎം രവീന്ദ്രന്‍ പുസ്തക പരിചയം നടത്തി. എഴുത്തുകാരനും, മാധ്യമപ്രവര്‍ത്തകനുമായ ലത്തീഫ് പറമ്പില്‍, എഐഡിഡബ്ലൂഎ സംസ്ഥാനകമ്മിറ്റിയംഗം പി ഉഷാദേവി, മഞ്ചേരി കോളജ് ഓഫ് നഴ്‌സിങ് റിട്ടയേഡ് പ്രിന്‍സിപ്പല്‍ സീനത്ത് കെ.പി, പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് ചീഫ് എഡിറ്റര്‍ പി.ടി നിസാര്‍, എഴുത്തുകാരനായ വര്‍ഗീസ് തോട്ടേക്കാട് ആശംസകള്‍ നേര്‍ന്നു. ഗ്രന്ഥകാരി സരസ്വതി ബിജു മറുമൊഴി നടത്തി. പുല്ലാങ്കുഴല്‍ വിദഗ്ധന്‍ സിവി പ്രശാന്ത് പുല്ലാങ്കുഴല്‍ വാദനം നടത്തി. സംഘാടക സമിതി ചെയര്‍മാന്‍ സിഎം ശശിധരന്‍ മാസ്റ്റര്‍ സ്വാഗതവും കണ്‍വീനര്‍ ബിജു മലയില്‍ നന്ദിയും പറഞ്ഞു. പീപ്പിള്‍സ് റിവ്യൂ ബുക്‌സ് ആണ് പ്രസാധകര്‍.

 

Share

Leave a Reply

Your email address will not be published. Required fields are marked *