മേപ്പയ്യൂര്‍: രാജ്യത്ത് ജനാധിപത്യവും മതേതരത്വവും നിലനിര്‍ത്താനും ജനങ്ങള്‍ക്കിടയിലുണ്ടായ ഭീതിയകറ്റാനും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനേ കഴിയൂ എന്ന് ഡി.സി.സി പ്രസിഡണ്ട് അഡ്വ: കെ.പ്രവീണ്‍ കുമാര്‍ അഭിപ്രായപ്പെട്ടു. മേപ്പയ്യൂരില്‍ മഠത്തും ഭാഗം മേഖലാ കോണ്‍ഗ്രസ്സ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം ഭരിക്കുന്ന സംഘപരിവാര്‍ ശക്തികളും, പിണറായിയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷവും ജനങ്ങളില്‍ ഭിന്നിപ്പിന്റെ വിത്ത് വിതയ്ക്കുകയാണ്. ഇതിനെതിരെ കോണ്‍ഗ്രസ്സ് ശക്തമായ ചെറുത്ത് നില്‍പ്പ് സംഘടിപ്പിക്കും ആന്തേരി ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി നിജേഷ് അരവിന്ദ് മുഖ്യപ്രഭാഷണം നടത്തി. മേപ്പയ്യൂര്‍ കുഞ്ഞികൃഷ്ണന്‍ പതാക ഉയര്‍ത്തി , കെ.വി ദിവാകരന്‍ ഉപഹാര സമര്‍പ്പണം നടത്തി. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ: ആയിഷക്കുട്ടി സുല്‍ത്താന്‍ ഡി.സി.സി. സെക്രട്ടറി രാജേഷ് കീഴരിയൂര്‍, ബ്ലോക്ക് പ്രസിഡന്റ് കെ.പി. രാമചന്ദ്രന്‍, മണ്ഢലം പ്രസിഡന്റ് പി.കെ അനിഷ് , കെ.പി. വേണുഗോപാല്‍ പറമ്പാട്ട് സുധാകരന്‍, ശ്രീനിലയം വിജയന്‍ രമേശന്‍ മനത്താനത്ത്, സുരേഷ് മൂന്നൊടിയില്‍, പ്രസന്നകുമാരി മൂഴിക്കല്‍, സി.എം. ബാബു, ആര്‍.കെ. രാജീവന്‍, പി.കെ. മൊയ്തി , എന്നിവര്‍ സംസാരിച്ചു. ബൈജു ആയടത്തില്‍ ക്ലാസ്സെടുത്തു. സമാപന സമ്മേളനം ഡി.സി.സി സെക്രട്ടറി ഇ അശോകന്‍ ഉദ്ഘാടനം ചെയ്തു. വിജയന്‍ മയൂഖം, മൊയ്തി മിലന്‍ , സത്യനാഥന്‍ വി.ടി, ഇ വിശ്വനാഥന്‍, രജീഷ് കെ.എം., കെ.ശ്രീധരന്‍,രജീഷ് ജി. എസ്. സി.എം. അശോകന്‍, ചന്ദ്രന്‍ ചാത്തോത്ത്, ഹസ്സന്‍ എന്‍.കെ, കെ.പി അമ്മത്, എന്‍. കെ. ബാബു, സി. നാരായണന്‍,വിജീഷ് ചൊതയോത്ത്, സംസാരിച്ചു.
രാജ്യത്തെ ഐക്യപ്പെടുത്താന്‍ കോണ്‍ഗ്രസ്സിനെ കഴിയൂ:
അഡ്വ: കെ. പ്രവീണ്‍ കുമാര്‍