കൊടുവള്ളി: കെപിസിസിയുടെ ആഹ്വാനപ്രകാരം കേരള സര്‍ക്കാരിന്റെ വൈദ്യുതി നിരക്ക് വര്‍ദ്ധനക്കെതിരെ കൊടുവള്ളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പന്തം കൊളുത്തി പ്രകടനം നടത്തി. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി എന്‍ വി നൂര്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് സി കെ അബ്ബാസ് അധ്യക്ഷത വഹിച്ചു. കൊടുവള്ളി മുന്‍സിപ്പല്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ശിവദാസന്‍ മുഖ്യ പ്രഭാഷണം നടത്തി. ദളിത് കോണ്‍ഗ്രസ് കമ്മിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി കോതൂര്‍ ബാബു, അബു ലൈസ്, യുകെ വേലായുധന്‍, സി കെ മുനീര്‍, ജബ്ബാര്‍ ആട്ടിയേരി, വി. കെ. കാസിം,ടി പി മുനീപ് എന്നിവര്‍ പ്രസംഗിച്ചു. പ്രകടനത്തിന് റഷീദ് വി കെ, നാസര്‍ പൊറ്റമ്മല്‍, കെ കെ വഹാബ്,വി. ടി. ശ്രീകാന്ത്, എസ്. പ്രജീഷ്, എം.കെ വിബിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പന്തം കൊളുത്തി പ്രകടനം