തിരുവനന്തപുരം: ജനുവരി 9, 10,11 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന 23-ാമത് പ്രവാസി ഭാരതീയ ദിനാഘോഷം (കേരള) അനുബന്ധിച്ചു മടങ്ങിയെത്തിയവരുള്‍പ്പെടെയുള്ള പ്രവാസികള്‍ നേരിടുന്ന വിവിധങ്ങളായ പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും
പരിഹാര മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതിനും വേണ്ടി ഒരു ദിവസം പൂര്‍ണ്ണമായി സെമിനാറുകള്‍ സംഘടിപ്പിക്കുന്നു.
മടങ്ങിയെത്തിയവരുടെ തൊഴില്‍ സംരംഭങ്ങള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍, പ്രോജക്ട് തയ്യാറാക്കല്‍ തുടങ്ങിയവ സെമിനാറില്‍ നിന്നും ലഭിക്കും. ജനുവരി 10-ാം തീയതി വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 98471 31456 എന്ന വാട്‌സ് ആപ്പ് നമ്പരിലോ, [email protected] എന്ന മെയില്‍ വഴി പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
പ്രവാസികള്‍ക്കായി സെമിനാര്‍ സംഘടിപ്പിക്കുന്നു