വായനാ വസന്തം തീര്‍ത്ത് കീഴ്പ്പയൂര്‍ വെസ്റ്റ് എല്‍.പി സ്‌കൂള്‍

വായനാ വസന്തം തീര്‍ത്ത് കീഴ്പ്പയൂര്‍ വെസ്റ്റ് എല്‍.പി സ്‌കൂള്‍

മേപ്പയൂര്‍:വായനാ വസന്തം പരിപാടിയോടനുബന്ധിച്ച് കീഴ്പ്പയൂര്‍ വെസ്റ്റ് എല്‍.പി സ്‌കൂളിലെ ലൈബ്രറി ശാക്തീകരണത്തിന് കരുത്ത് പകര്‍ന്ന് കൊണ്ട് നടത്തിയ പുസ്തകവണ്ടിയുടെ ഉദ്ഘാടനം യുവ കവയിത്രി സലീന ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. മേലടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഷീദ നടുക്കാട്ടില്‍ അധ്യക്ഷയായി. മേപ്പയൂര്‍ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍ മുഖ്യ പ്രഭാഷണം നടത്തി.മാനേജ്‌മെന്റ് കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ.പി അബ്ദുറഹിമാന്‍ മാസ്റ്റര്‍ ഉപഹാര സമര്‍പ്പണം നടത്തി.കമ്മന അബ്ദുറഹ്‌മാന്‍,കെ.സി നാരായണന്‍,കെ.കെ ചന്തു,ഇല്ലത്ത് അബ്ദുറഹ്‌മാന്‍,ഷഹനാസ് നസീര്‍,എ.എം നാസര്‍ എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ സറീന ഒളോറ ഫ്‌ളാഗ് ഓഫ് ചെയ്ത പുസ്തക വണ്ടിയുടെ പര്യടനം കീഴ്പ്പയ്യൂരിലെ വിവിധ സ്വീകരണ കേന്ദ്രങ്ങളിലെത്തുകയും എ.കെ രാജന്‍,എം.പക്രന്‍ ഹാജി,റഹ്‌മത്ത് പുറക്കല്‍,പുറത്തൂട്ടയില്‍ സലാം,പരപ്പില്‍ റസാഖ്,പി.കെ വി സാജിദ്,മുഹമ്മദ് കൈപ്പുറത്ത്,ലിജു,ഗോപാലന്‍,ഇസ്മയില്‍കെ,മുഹമ്മദ് കെ,വി.പി കുഞ്ഞമ്മദ് ഹാജി,ശ്രീധരന്‍ നായര്‍ പൂവാടത്തില്‍,നവധ്വനി ക്ലബ്ബ്,കാരാമ്പ്ര കുഞ്ഞമ്മദ്,കീഴ്പ്പോട്ട് അസൈനാര്‍ മാസ്റ്റര്‍,മുഹമ്മദ് കണ്ടോത്ത് എന്നിവരില്‍ നിന്നും വിദ്യാര്‍ത്ഥികളായ മുഹമ്മദ് സബീഹ്,മുഹമ്മദ് യാസീന്‍,ഹാദി റഹ്‌മാന്‍,ആയിഷ ഹന്ന,അലി അഫ്രാഹ് എന്നിവരില്‍ നിന്നും പുസ്തകങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തു.വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ നടന്ന പരിപാടികള്‍ ജനപ്രതിനിധികളായ മഞ്ഞക്കുളം നാരായണന്‍,അഷീദ നടുക്കാട്ടില്‍,ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍,സറീന ഒളോറ,വി.പി ബിജു,ശ്രീജ വി.പി,ദീപ കേളോത്ത് എന്നിവര്‍ ഉദ്ഘാടനം ചെയ്തു.അബ്ദുള്‍സലാം കെ.പി,വഹീദ പരപ്പില്‍,കൂനിയത്ത് നാരായണന്‍,എന്‍ ശ്രീധരന്‍,ശിവദാസ,ശശി മാസ്റ്റര്‍,രാമകൃഷ്ണന്‍ മാസ്റ്റര്‍,ഇഖ്ബാല്‍ ഇല്ലത്ത്,പോക്കര്‍ ഹാജി,അഞ്ജലി,സുരേഷ് കണ്ടോത്ത്,പ്രകാശന്‍,കറുത്തെടുത്ത് രാജന്‍ മാസ്റ്റര്‍,കെ.കെ അമ്മത്,എന്‍.പി മൊയ്തീന്‍ ഹാജി,കീഴ്‌പ്പോട്ട് മൊയ്തീന്‍ ഹാജി,കുഞ്ഞികൃഷ്ണന്‍ നായര്‍,മോഹനന്‍ പറമ്പത്ത്,താമരയില്‍ അബ്ദുറഹ്‌മാന്‍ എന്നിവര്‍ സംസാരിക്കുകയും ചെയ്തു.ജലീല്‍ വാങ്ങോളി,അജ്‌നാസ് കാരയില്‍,നീതി രാജ് ടി.പി,സൈനബ കെ.പി,ഷബ്‌ന പി.പി,ഷോളി എന്‍,നജ്മ എന്നിവര്‍ നേതൃത്വം നല്‍കി.

 

 

 

വായനാ വസന്തം തീര്‍ത്ത് കീഴ്പ്പയൂര്‍ വെസ്റ്റ് എല്‍.പി സ്‌കൂള്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *