കോഴിക്കോട്: സ്വയം വിശകലനത്തിനും വിമര്‍ശനത്തിനും തയ്യാറാകുന്ന അധ്യാപകര്‍ മാതൃകാ അധ്യാപകരാണെന്നും അവര്‍ സമൂഹത്തിന് മാതൃകാ യോഗ്യരാണെന്നും അത്തരം അധ്യാപകരിലാണ് ഭാവിതലമുറയുടെ കരുത്തും ഉല്‍കൃഷ്ഠയും ഉള്‍ക്കൊള്ളുന്നതെന്നും എം.ഇ.എസ്.സംസ്ഥാന സെക്രട്ടറി സി.ടി.സക്കീര്‍ ഹുസൈന് പറഞ്ഞു. എം.ഇ.എസ്.സി.ബി.എസ്.ഇ. സ്കൂള്‍ എഡ്യുക്കേഷന്‍ ബോര്‍ഡ് കാപ്പാട് വാസ്കോഡഗാമ റിസോര്‍ട്ടില്‍ സംഘടിപ്പിച്ച മനേജ്മെന്റിന്റെയും പ്രധാന അധ്യാപകരുടെയും സംയുക്ത ക്യാമ്പ് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
എം. ഇ. എസ് സ്കൂള്‍ എഡ്യുക്കേഷന്‍ ബോര്‍ഡിന്റെ നേതൃത്വത്തില്‍ എം ഇ എസ് സി ബി എസ് ഇ സ്കൂള്‍ മേലാധികാരികള്‍ക്ക് രണ്ട് ദിവസങ്ങളിലായി നടത്തിയ റസിഡന്‍ഷ്യല്‍ ട്രെയിനിംഗ് ക്യാമ്പ് (മെസ്ബ് കോണ്‍) എം.ഇ.എസ്. സംസ്ഥാന സെക്രട്ടറി സി ടി സക്കീര്‍ ഹുസൈന് ഉദ്ഘാടനം ചെയ്തു.
എഡ്യുക്കേഷന്‍ ബോര്‍ഡ് ചെയര്മാന് ഡോ. കെ പി അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ഇന്റര്‍നാഷണല്‍ ട്രെയിനര്‍മാരായ ജൗഹര്‍ മുനവര്‍, അഫ്ലഹ് ബിന്‍ മുഹമ്മദ്, ലത പ്രകാശ് എന്നിവര്‍ ട്രെയിനിംഗിന് നേതൃത്വം നല്കി.
എം ഇ എസ് സംസ്ഥാന സെക്രട്ടറി വി പി അബ്ദുറഹിമാന് മുഖ്യപ്രഭാഷണം നടത്തി. എം ഇ എസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് പി കെ അബ്ദുല്‍ ലത്തീഫ്, എം ഇ എസ് മലപ്പുറം ജില്ലാ പ്രസിഡന്റ് കെ. മുഹമ്മദ് ഷാഫി, എം ഇ എസ് സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പര്‍മാരായ പി എച്ച് മുഹമ്മദ് കോഴിക്കോട്, അബ്ദുല്‍ ലത്തീഫ് വളാഞ്ചേരി, എം ഇ എസ് സ്കൂള്‍ മോണ്ടിസോറി ചെയര്മാന് ഡോ. മുജീബ് റഹ്മാന് ,എഡ്യുക്കേഷന്‍ ബോര്‍ഡ് ജോയിന്റ് സെക്രട്ടറി അലി കുറ്റിപ്പുറം, അബൂബക്കര്‍ മാസ്റ്റര്‍ ചാത്തമംഗലം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സ്കൂള്‍ എജുക്കേഷന്‍ ബോര്‍ഡ് സെക്രട്ടറി കെഎംഡി മുഹമ്മദ് സ്വാഗതവും, ഡയറക്ടര്‍ വി. എന്‍. ബാലകൃഷ്ണന് നന്ദിയും രേഖപ്പെടുത്തി.
സ്വയം വിശകലനത്തിന് തയ്യാറാകുന്ന അധ്യാപക
സമൂഹം മാതൃകായോഗ്യര്‍: സി.ടി.സക്കീര്‍ ഹുസൈന്