കോഴിക്കോട്: അല്‍ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്റെ എക്സ്പോ ആരംഭിച്ചു. കോംട്രസ്റ്റ് ഹോസ്പിറ്റലിന് സമീപം അല്‍ഹിന്ദ് അക്കാദമി കാമ്പസില്‍ നട
ക്കുന്ന എക്സ്പോ വേദിയുടെ ഉദ്ഘാടനം കാലിക്കറ്റ് എയര്‍പോര്‍ട്ട് ഡയറക്ടര്‍ രവീന്ദ്രന്.സി.വി നിര്‍വ്വഹിച്ചു. ഹരിന്ദ്രനാഥ്.പി (ഡയറക്ടര്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അക്കാദമി), പി.കെ.ബാപ്പു ഹാജി (കേരള വ്യാപാരി വ്യസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട്), രതീഷ് (ചെയര്മാന് ആര്‍എംബി), ഷെവ.സി.ഇ.ചാക്കുണ്ണി(പ്രസിഡന്റ് മലബാര്‍ ഡവലപ്മെന്റ് കൗണ്‍സില്‍), എം.പി.എം.മുബഷിര്‍ (എക്സിക്യൂട്ടീവ് ഡയറക്ടര്‍ അല്‍ഹിന്ദ് ടൂര്‍സ് ആന്റ് ട്രാവല്‍സ്), നൂറുദ്ദീന്‍ അഹമ്മദ് (ഡയറക്ടര്‍ കോര്‍പ്പറേറ്റ് അല്‍ഹിന്ദ് ടൂര്‍സ് ആന്റ് ട്രാവല്‍സ്), ബിജു വര്‍ഗീസ് (ഡയറക്ടര്‍ അല്‍ഹിന്ദ് ഹോളിഡേയ്സ്, റീജ്യണല്‍ മാനേജര്‍മാരായ യാസര്‍ മുണ്ടോടന്‍, ഷബീര്‍, സഹദേവന് (വൈസ് പ്രസിഡന്റ് അല്‍ഹിന്ദ് അക്കാദമി), മനോജ് തമ്പാന് (വൈസ് പ്രസിഡന്റ് അല്‍ഹിന്ദ് അക്കാദമി), മുഷ്താഖ്, അഫ്സല്, അബ്ദുല്‍ റഷീദ്, സി.ഒ.ഒ, എ.വി.എസ്), ചിത്ര, റക്സിന്, ഷഫീഖ്, നജീം നടുത്തൊടി അന്നിവര്‍ സംബന്ധിച്ചു. എക്സ്പോ ചൊവ്വാഴ്ച വരെ തുടരും. രാവിലെ 10 മുതല്‍ വൈകുന്നേരം 7 വരെയാണ് എക്സ്പോയുടെ സമയം. എക്സ്പോയില്‍ പങ്കെടുക്കുന്നവര്‍ക്ക് ലോകമെമ്പാടുമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഏറ്റവും മികച്ച നിരക്കിലും സൗകര്യത്തിലും സന്ദര്‍ശിക്കാനുള്ള പാക്കേജുകള്‍ ലഭ്യമാണ്. 3900 രൂപ മുതല്‍ ആരംഭിക്കുന്ന പാക്കേജുകള്‍, 29,900 രൂപ മുതല്‍ മലേഷ്യ പാക്കേജ്, സ്പോട്ട് ബുക്ക് ചെയ്യുന്നവര്‍ക്ക് 10,000 രൂപ വരേയുള്ള ഡിസ്കൗണ്ട് എക്സ്പോയില്‍ ലഭ്യമാണ്. എക്സ്പോയിലെത്തുന്നവര്‍ക്ക് ലക്കിഡ്രോ വഴി നിരവധി ടൂര്‍ പാക്കേജുകളും വിമാന ടിക്കറ്റുകളും സമ്മാനമായി ലഭിക്കുന്നതാണ്. ഓരോ ദിവസവും എക്സ്പോ സന്ദര്‍ശിക്കുന്നവര്‍ക്കായി നടത്തുന്ന ബംപര്‍ ലക്കി ഡ്രോയില്‍ അന്താരാഷ്ട്ര വിമാന ടിക്കറ്റുകള്‍ ടൂര്‍ പാക്കേജുകള്‍ റിസോര്‍ട്ട് സ്റ്റേ, സൗദി ടൂറിസം പ്രത്യേക പാക്കേജ് തുടങ്ങിയവ സൗജന്യമായി നേടാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496002544.