ഊരള്ളൂര്‍ : ഊരള്ളൂര്‍ ശ്രീ വിഷ്ണു ക്ഷേത്രത്തില്‍ പഴേടം വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ ഭാഗവത സപ്താഹ യജ്ഞത്തിന്റെ പ്രധാന ചടങ്ങായ രുഗ്മിണി സ്വയംവര ഘോഷയാത്ര നടത്തി. ശ്രീ നടുവിലക്കണ്ടി ഭഗവതി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് ഊരള്ളൂര്‍ ശ്രീ വിഷ്ണുക്ഷേത്രത്തില്‍ പര്യവസാനിച്ചു. പ്രസിഡണ്ട് ഇ. ദിവാകരന്‍, സ്വാഗതസംഘം ചെയര്‍മാന്‍ എസ് മുരളീധരന്‍, എം ഷാജിത്ത് , കെ.എം. മുരളിധരന്‍ , സി സുകുമാരന്‍ , യു.കെ. രുഗ്മിണി , എം.പി. ജീജ , കെ. മനോജ് കുമാര്‍, സന്തോഷ് കരിമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.