രാമനാട്ടുകര: രാമനാട്ടുകര മുന്‍സിപ്പാലിറ്റിയിലെ കേരളോത്സവത്തിന്റെ ഭാഗമായി ജനപ്രതിനിധികള്‍ സംഘാടകസമിതി അംഗങ്ങള്‍,രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രതിനിധികള്‍,വിവിധ ക്ലബ്ബുകള്‍,വ്യാപാരി – വ്യവസായികള്‍, യുവജന സന്നദ്ധ സംഘടനകള്‍,ആരോഗ്യപ്രവര്‍ത്തകര്‍ കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങി നാനാ വിഭാഗം ആളുകളും അണിനിരന്ന വിളംബര ബൈക്ക് റാലി ആവേശമായി.മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബുഷറ റഫീഖ് വൈദ്യരങ്ങാടിയില്‍ വെച്ച് റാലി ഫ്‌ളാഗ് ഓഫ് ചെയ്തു.മുന്‍സിപ്പാലിറ്റിയിലെ വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ഡിവിഷന്‍ കൗണ്‍സിലര്‍മാര്‍, തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു.
രാമനാട്ടുകര കേരളോത്സവം
വിളംബര ബൈക്ക് റാലി നടത്തി