കോഴിക്കോട്: യുവകവി സരസ്വതി ബിജു രചിച്ച ഇടംതിരയുന്നവര്‍(കവിതാ സമാഹാരം) പുസ്തക പ്രകാശനം തിങ്കളാഴ്ച (9ന്) വൈകിട്ട് 4 മണിക്ക് കൈരളിവേദി ഓഡിറ്റോറിയത്തില്‍ നടക്കും. പ്രശസ്ത സാഹിത്യകാരന്‍ യു.കെ.കുമാരന്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ.എം.സത്യന് നല്‍കി പ്രകാശനം നിര്‍വ്വഹിക്കും. പ്രശസ്ത കവി പി.പി.ശ്രീധരനുണ്ണി അധ്യക്ഷത വഹിക്കും. കൃസ്ത്യന്‍ കോളേജ് മലയാള വിഭാഗം മുന്‍ അധ്യക്ഷന്‍ പ്രൊഫ.ടി.എം.രവീന്ദ്രന്‍ പുസ്തക പരിചയം നടത്തും. ലത്തീഫ് പറമ്പില്‍, പി.ഉഷാദേവി, സീനത്ത്.കെ.പി, പി.ടി.നിസാര്‍, വര്‍ഗ്ഗീസ് തോട്ടേക്കാട് ആശംസകള്‍ നേരും. പുല്ലാങ്കുഴല്‍ വിദഗ്ത്തന്‍ സി.വി.പ്രശാന്ത് പുല്ലാങ്കുഴല്‍ വാദനം നടത്തും. സരസ്വതി ബിജു പ്രതിസ്പന്ദം നടത്തും. സംഘാടക സമിതി ചെയര്‍മാന്‍
സി.എം. ശശീധരന്‍ മാസ്റ്റര്‍ സ്വാഗതവും കണ്‍വീനര്‍ ബിജു മലയില്‍ നന്ദിയും പറയും. പീപ്പിള്‍സ്‌റിവ്യൂ പബ്ലിക്കേഷന്‍സാണ് പ്രസാധകര്‍.