കോഴിക്കോട്: 44 മത് കാലിക്കറ്റ് ഫ്‌ളവര്‍ഷോ ഫെബ്രുവരി ആറ് മുതല്‍ പന്ത്രണ്ടു വരെ കോഴിക്കോട് ബീച്ച് മറൈന്‍ ഗ്രൗണ്ടില്‍ നടത്തും. കാലിക്കറ്റ് അഗ്രി ഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭി ഭിമുഖ്യത്തില്‍ നടത്തുന്ന ഫ്‌ളവര്‍ഷോ വിജയിപ്പിക്കാന്‍ പൊതുജനങ്ങളുടെ പരിപൂര്‍ണ സഹകരണം ഉണ്ടാവണമെന്ന് ഫ്‌ളവര്‍ ഷോ കമ്മിറ്റി ചെയര്‍മാന്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം എല്‍. എ യും സൊസൈറ്റി പ്രസിഡന്റ് കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങും അഭ്യര്‍ത്ഥിച്ചു. ഗാന്ധി പാര്‍ക്കില്‍ ചേര്‍ന്ന സംഘാടക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
യോഗത്തില്‍ സൊസൈറ്റി വൈസ് പ്രസിഡന്റ് അഡ്വ. തോമസ് മാത്യു അധ്യക്ഷ്യം വഹിച്ചു. പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ രജനി, സൊസൈറ്റി സെക്രട്ടറി സുന്ദര്‍ രാജലൂ, ജനറല്‍ കണ്‍വീനര്‍ അജിത് കുരീത്തടം, പി. എം മമ്മതുകോയ, എന്നിവര്‍ പ്രസംഗിച്ചു.
വിവിധ കമ്മിറ്റി ഭാരവാഹികളായ എം. ജയാനന്ദ്, പി. കിഷന്‍ ചന്ദ്, പി. സുന്ദര്‍ദാസ്, പി. കെ. കൃഷ്ണനുണ്ണി രാജ, പുത്തൂര്‍മഠം ചന്ദ്രന്‍, ശ്രീമതി അംബിക രമേശ്, അനൂപ്, ശ്രീമതി സുഷ, ഷൈമ ചന്ദ്രന്‍, രൂപവേണുഗോപാല്‍, പി.ടി ശ്രീദേവനുണ്ണി തുടങ്ങിയവര്‍ കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
കാലിക്കറ്റ് ഫ്‌ളവര്‍ഷോ ഫെബ്രുവരി 6 മുതല്‍
ബീച്ച് മറൈന്‍ ഗ്രൗണ്ടില്‍