ലഹരിക്കെതിരേ ഉപജില്ലാ ഫുട്ബോള്‍ 28ന്
മുക്കം: പഞ്ചായത്ത്, ഉപജില്ലാ തലത്തില്‍ നടന്ന വിവിധ മേളകളില്‍ മികവ് തെളിയിച്ചവരെ കക്കാട് ജി.എല്‍.പി സ്‌കൂളില്‍ ആദരിച്ചു. തിളക്കം 2024 എന്ന പരിപാടി മുക്കം എ.ഇ.ഒ ടി ദീപ്തി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. മികവ് തെളിയിച്ചവര്‍ക്കുള്ള ഉപഹാരങ്ങളും വിതരണം ചെയ്തു. സ്‌കൂള്‍ ലൈബ്രറിയിലേക്കുള്ള പുസ്തക സമാഹരണവും ചടങ്ങില്‍ നടന്നു. പി.ടി.എ പ്രസിഡന്റ് കെ.സി റിയാസ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ജാനീസ് ജോസഫ്, ടി.പി.സി മുഹമ്മദ് ഹാജി, വിവിധ എന്‍ഡോവ്മെന്റ് സ്പോണ്‍സര്‍മാരായ മഞ്ചറ മുഹമ്മദലി മാസ്റ്റര്‍, ടി ഉമര്‍, സുലൈഖ എടത്തില്‍, ലൈലാബി തോട്ടത്തില്‍, പി സാദിഖലി മാസ്റ്റര്‍, എം.ടി സക്കീര്‍ ഹുസൈന്‍, സനം നൂറുദ്ദീന്‍, വിനോദ് പുത്രശ്ശേരി, സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ പ്രസിഡന്റ് എടക്കണ്ടി അഹമ്മദ് കുട്ടി, കോന്തലക്കിസ്സകള്‍ ഗ്രന്ഥകാരി ആമിന പാറക്കല്‍, ഹബീബ ടീച്ചര്‍, കെ.എം ജലാലുദ്ദീന്‍, കെ.പി ഷൗക്കത്ത്, കമറുന്നീസ മൂലയില്‍ തുടങ്ങിയവര്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു. സ്റ്റാഫ് സെക്രട്ടറി കെ ഫിറോസ് മാസ്റ്റര്‍, ഷാക്കിര്‍ പാലിയില്‍ സംസാരിച്ചു. സ്‌കൂള്‍ ലൈബ്രറിയിലേക്കുള്ള വിവിധ പുസ്തകങ്ങള്‍ സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് ഷഹനാസ് ബീഗം, ലൈബ്രറി ഇന്‍ചാര്‍ജ് ഫസീല വെള്ളലശ്ശേരി എന്നിവര്‍ ഏറ്റുവാങ്ങി.
അധ്യാപകരായ ജി ഷംസു, റഹീം നെല്ലിക്കാപറമ്പ്, സത്യന്‍, ഗീതു മുക്കം, വിജില പേരാമ്പ്ര, ഫര്‍സാന വടകര, ഷീബ, വിപിന്യ, എസ്.എം.സി വൈസ് ചെയര്‍പേഴ്സണ്‍ ഷഹനാസ്, പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ മുനീര്‍ പാറമ്മല്‍, കെ ലുഖ്മാന്‍, ഷാഹിന, നസീബ എം, സ്‌കൂള്‍ സ്റ്റാഫ് ടി.സി മാത്യു, സലീന മഞ്ചറ, തസ്ലീന സി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
സ്‌കൂളില്‍ വര്‍ണക്കൂടാരം പദ്ധതിക്കായി എസ്.എസ്.കെയില്‍നിന്ന് പത്തുലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും പുതിയ സ്‌കൂള്‍ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായ ശേഷം പ്രീപ്രൈമറി കുട്ടികള്‍ക്കായി വര്‍ണക്കൂടാരം പദ്ധതി യാഥാര്‍ത്ഥ്യമാക്കുമെന്നും അതിന്റെ 75% തുകയും ഇതിനകം ലഭ്യമായതായും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.
1957-ല്‍ സ്ഥാപിതമായ കക്കാട് സ്‌കൂളിനെ കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ആദ്യ സര്‍ക്കാര്‍ യു.പി സ്‌കൂളായി ഉയര്‍ത്താനുള്ള കഠിന പ്രയത്നത്തിലാണ് ബന്ധപ്പെട്ടവര്‍. കേരളത്തിലെ ഒരു സ്വകാര്യ-സര്‍ക്കാര്‍ സ്‌കൂളുകളിലും ഇല്ലാത്തത്ര എന്‍ഡോവ്മെന്റുകളാണ് വര്‍ഷം തോറും സ്‌കൂളില്‍ വിതരണം ചെയ്യുന്നത്. പ്രീപ്രൈമറി മുതല്‍ നാലുവരെയുള്ള ക്ലാസിലെ കുട്ടികള്‍ക്കായി വിവിധ മേഖലകളിലായി അരലക്ഷത്തിലേറെ രൂപയുടെ എന്‍ഡോവ്മെന്റുകളാണ് സ്‌കൂളില്‍ വിതരണം ചെയ്യുന്നത്. ഇതിന് പുറമെ ശുചിത്വത്തില്‍ ഏറ്റവും മികച്ച ക്ലാസിന് പ്രസ്തുത ക്ലാസിലെ മുഴുവന്‍ കുട്ടികള്‍ക്കും പഠനോപകരണങ്ങളും സമ്മാനിക്കുന്നുണ്ട്.
ലഹരിക്കെതിരെ ഫുട്ബാള്‍ എന്ന സന്ദേശവുമായി ഇത്തവണയും സ്‌കൂള്‍ ഏകദിന സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുമെന്ന് പി.ടി.എ ഭാരവാഹികള്‍ അറിയിച്ചു. ഈമാസം 28ന് മംഗലശ്ശേരി മൈതാനിയില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ മുക്കം ഉപജില്ലയിലെ വിവിധ സ്‌കൂള്‍ ടീമുകള്‍ മാറ്റുരക്കും. ജേതാക്കള്‍ക്കും റണ്ണേഴ്സിനും ട്രോഫികള്‍ക്കു പുറമെ യഥാക്രമം 5001, 3001 രൂപ പ്രൈസ് മണിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മികവ് തെളിയിച്ചവരെ ആദരിച്ചു