പ്രവാസി ആരോഗ്യ സുരക്ഷ: എം.ഒ.യു ഒപ്പുവച്ചു
കോഴിക്കോട്: കേരള പ്രവാസി സംഘത്തില്‍ അംഗങ്ങളാവുന്ന, നാട്ടില്‍ തിരിച്ചെത്തിയവരും, വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്തു കൊണ്ടിരിക്കുന്നവരുമായ പ്രവാസികള്‍ക്ക് ജില്ലയിലെ വിവിധ ആശുപത്രികളുമായി സഹകരിച്ചു കേരള പ്രവാസി സംഘം നടപ്പിലാക്കുന്ന ചികിത്സാ സഹായ പദ്ധതിയുടെ ആദ്യ എം.ഒ.യു സ്റ്റാര്‍ കെയര്‍ ആശുപത്രിയുമായി ഒപ്പുവെച്ചു. ആശുപത്രി സി. ഇ. ഒ. സത്യയില്‍ നിന്നും ജില്ലാ സെക്രട്ടറി സി.വി ഇഖ്ബാല്‍, പ്രസിഡന്റ് കെ. സജീവ് കുമാര്‍ എന്നിവര്‍ രേഖകള്‍ സ്വീകരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സലിം മണാട്ട്, ജില്ലാ ജോ. സെക്രട്ടറി ടി.പി ഷിജിത്ത്, വൈ. പ്രസിഡന്റ് പേരോത്ത് പ്രകാശന്‍ ആശുപത്രി മാര്‍ക്കറ്റിങ് മാനേജര്‍ വിനീഷ് നെല്ലിശ്ശേരി , സ്റ്റാഫ് ജോസഫ് എന്നിവര്‍ സംബന്ധിച്ചു.