കെ.പി.കായലാട് സാഹിത്യ പുരസ്കാരം – 2025: സൃഷ്ടികള്‍ ക്ഷണിച്ചു
മേപ്പയൂര്‍: പുരോഗമനകലാസാഹിത്യസംഘം മേപ്പയൂര്‍ ഏര്‍പ്പെടുത്തിയ ഒമ്പതാമത് കെ പി കായലാട് സാഹിത്യ പുരസ്കാരത്തിനായി സൃഷ്ടികള്‍ ക്ഷണിച്ചു. 2016 മുതല്‍ പ്രസിദ്ധീകരിക്കപ്പെട്ട കവിതാസമാഹാരങ്ങള്‍ക്കാണ് ഇത്തവണ പുരസ്കാരം നല്‍കുന്നത്. സൃഷ്ടികള്‍ മൂന്നു പകര്‍പ്പുകള്‍ സഹിതം 2024 ഡിസംബര്‍ 25ന് മുന്‍പായി ലഭിക്കുന്ന വിധത്തില്‍ അയക്കേണ്ടതാണ്. പുരസ്കാരം 2025 ജനുവരി 8 ന് മേപ്പയ്യൂരില്‍ നടക്കുന്ന കെ പി കായലാട് അനുസ്മരണ പരിപാടിയില്‍ സമര്‍പ്പിക്കും. ക്യാഷ് അവാര്‍ഡ് ,മെമന്റോ, പ്രശസ്തിപത്രം എന്നിവയാണ് പുരസ്കാരജേതാവിന് നല്‍കുക.
സൃഷ്ടികള്‍ അയക്കേണ്ട വിലാസം: പി.കെ.ഷിംജിത്ത്, കോര്‍ഡിനേറ്റര്‍ കെ.പി.കായലാട് സാഹിത്യ പുരസ്കാരം -2025മേപ്പയൂര്‍ പി ഒ കോഴിക്കോട്-673 524. ഫോണ്‍: 9645686526,9946060727