കോഴിക്കോട്: സംബോധ് ഫൗണ്ടേഷന്‍ കോഴിക്കോടും കേസരിഭവനും സംയുക്തമായി സംഘടിപ്പിക്കുന്ന ഗീതാജ്ഞാന യജ്ഞത്തിനു തുടക്കമായി. കേസരി ഭവനിലെ പരമേശ്വരം ഹാളില്‍ നടക്കുന്ന പരിപാടി ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ.ജോണ്‍ മണ്ണാറത്തറ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗായത്രി മധുസൂദനന്‍ അധ്യക്ഷത വഹിച്ചു. ഡോ.എന്‍.ആര്‍.മധു പ്രസംഗിച്ചു. സ്വാമി അധ്യാത്മാനന്ദ സരസ്വതിയാണ് ആചാര്യന്‍.എല്ലാ ദിവസവും വൈകുന്നേരം 6മണി മുതല്‍ 7.30വരെയാണ് യജ്ഞവും കാലത്ത് 7 മണി മുതല്‍ 8വരെ ശ്രീനാരായണ ഗുരുവിന്റെ ജനനീ നവരത്ന മജ്ഞരി സ്തോത്രത്തെ അധികരിച്ച് സ്വാമി പ്രണവാനന്ദ സരസ്വതി പ്രഭാഷണവും നടക്കും.
ഗീതാജ്ഞാന യജ്ഞത്തിനു തുടക്കമായി