കോഴിക്കോട്: 24 ഫ്രെയിം ഗ്ലോബലിന്റെയും റോട്ടറി കാലിക്കറ്റ് സൈബര്‍സിറ്റിയുടെയും ആഭിമുഖ്യത്തില്‍ ഡിസംബര്‍ 10 ന് നടക്കുന്ന അവാര്‍ഡ് നൈറ്റിന്റെ ബ്രോഷര്‍ പ്രകാശനം മാതൃഭൂമി ചെയര്മാന് & മാനേജിങ് ഡയറക്ടര്‍ പി. വി. ചന്ദ്രന് പ്രശസ്ത പിന്നണി ഗായകന് പി കെ സുനില്‍കുമാറിന് നല്കി പ്രകാശനം ചെയ്തു. ചടങ്ങില്‍ 24 ഫ്രെയിം സെക്രട്ടറി ബിനു വണ്ടൂര്‍, റോട്ടറി പാസ്റ്റ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോക്ടര്‍ രാജേഷ് സുഭാഷ് റോട്ടറി കാലിക്കറ്റ് സൈബര്‍ സിറ്റി പ്രസിഡന്റ് സക്കീര്‍ ഹുസൈന് മുല്ല വീട്ടില്‍, റോട്ടറി ഡിസ്ട്രിക്ട് ചെയറും പ്രോഗ്രാം ചെയറുമായ സന്നാഫ് പാലക്കണ്ടി, ഡോക്ടര്‍ മുഹമ്മദ് ഉണ്ണി ഒളക്കര, മാതൃഭൂമി ഡയറക്ടര്‍ ഷെറിന് ഗംഗാധരന്, നസീറലി കുഴികാടന്‍ എന്നിവര്‍ പങ്കെടുത്തു.
ബ്രോഷര്‍ പ്രകാശനം ചെയ്തു