ന്യൂഡല്‍ഹി: സര്‍വകാല റെക്കോര്‍ഡില്‍ മൂല്യം ഉയര്‍ന്ന് കിപ്റ്റോ കറന്‍സിയായ ബിറ്റ്കോയിന്. ഒരു ലക്ഷം ഡോളറിന് മുകളിലേക്കാണ് ബിറ്റ്കോയിന്റെ മൂല്യം ഉയര്‍ന്നത്. ഡോണള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ബിറ്റ്കോയിന്റെ മൂല്യം കുതിച്ചത്. ക്രിപ്റ്റോകറന്‍സികള്‍ക്ക് അനുകൂലമായ അന്തരീക്ഷം ട്രംപ് ഭരണകൂടം സൃഷ്ടിക്കുമെന്ന പ്രതീക്ഷയാണ് ബിറ്റ്കോയിന് സഹായകമായത്. ഈ വര്‍ഷം ബിറ്റ്കോയിന്റെ മൂല്യം ഇരട്ടിയിലധികമാണ് വര്‍ധിച്ചത്. ട്രംപിന്റെ വന്‍ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുള്ള നാലാഴ്ചയ്ക്കുള്ളില്‍ ഏകദേശം 45 ശതമാനമാണ് മൂല്യം ഉയര്‍ന്നത്.
മൂല്യം ഉയര്‍ന്ന് ബിറ്റ്കോയിന്