ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ മര്‍ദ്ദിച്ചതായി പരാതി
കോഴിക്കോട്: മേപ്പയൂരിലെ ജി.വി.എച്ച്.എസ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. അലന്‍ ഷൈജു (14) വിനെയാണ് കൂരാച്ചുണ്ട് സ്വദേശിയായ അധ്യാപകന്‍ മര്‍ദ്ദിച്ചത്. അടിയേറ്റ് കുട്ടിയുടെ വലത്തു കൈക്ക് ചതവേറ്റിട്ടുണ്ട്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.
കുട്ടിയെ വടകര ജില്ല ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണ്. തൊട്ടടുത്തിരുന്ന വിദ്യാര്‍ത്ഥിയോട് സംസാരിച്ചതിനാണ് മര്‍ദ്ദിച്ചതെന്ന് മറ്റു കുട്ടികള്‍ പറഞ്ഞു. സംഭവത്തില്‍ രക്ഷിതാക്കള്‍ മേപ്പയ്യൂര്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.