സാമാന്യ ബുദ്ധിപോലുമില്ലേ; ദേവസ്വങ്ങള്‍ക്ക് ഹൈക്കോടതിയുടെ രൂക്ഷമായ താക്കീത്

സാമാന്യ ബുദ്ധിപോലുമില്ലേ; ദേവസ്വങ്ങള്‍ക്ക് ഹൈക്കോടതിയുടെ രൂക്ഷമായ താക്കീത്

കൊച്ചി: ഉത്സവത്തിന് ആനകളെ എഴുന്നള്ളിപ്പിക്കുന്ന കേസുമായി ബന്ധപ്പെട്ട് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷമായ താക്കീത്. തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ ഉത്സവത്തിന് ആനകളെ എഴുന്നള്ളിച്ചതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ ഫയല്‍ ചെയ്ത റിപ്പോര്‍ട്ട് പരിഗണിക്കുകയായിരുന്നു കോടതി. മതത്തിന്റെ പേരില്‍ എന്തും ചെയ്യാമെന്ന് കരുതരുതെന്നും ഇക്കാര്യത്തില്‍ സാമാന്യ ബുദ്ധിപോലും ദേവസ്വങ്ങള്‍ക്കില്ലെയെന്നും് കോടതി ചോദിച്ചു.

ജസ്റ്റിസ് ജയശങ്കര്‍ നമ്പ്യാര്‍, ജസ്റ്റിസ് പി ഗോപിനാഥ് എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ചില ആളുകളുടെ ഈഗോ നടപ്പാക്കുകയല്ല വേണ്ടത്. കോടതി നിര്‍ദേശം നടപ്പാക്കണം. ദേവസ്വം ബോര്‍ഡ് ഓഫീസറോട് സത്യവാങ്മൂലം നല്‍കാനും കോടതി നിര്‍ദേശിച്ചു. സത്യവാങ്മൂലം തൃപ്തികരമല്ലെങ്കില്‍ ആവശ്യമായ നടപടികളെടുക്കുമെന്നും കോടതി അറിയിച്ചു.

ഹൈക്കോടതി മാര്‍ഗ നിര്‍ദേശങ്ങള്‍ തെറ്റിച്ച് ആന എഴുന്നള്ളിപ്പ് നടത്തിയ തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രഭരണ സമിതിക്കെതിരെ കേസെടുത്തിരുന്നു. ആനയും ആളുകളും തമ്മില്‍ എട്ടു മീറ്റര്‍ അകലവും ആനകള്‍ തമ്മില്‍ മൂന്ന് മീറ്റര്‍ അകലവും പാലിച്ചില്ലെന്ന് ചൂണ്ടാക്കാട്ടിയാണ് വനംവകുപ്പ് കേസെടുത്തത്. ആന എഴുന്നള്ളിപ്പ് ക്ഷേത്രാചാരത്തിന്റെ ഭാഗമല്ലെന്നും രണ്ട് ആനകള്‍ തമ്മില്‍ മൂന്ന് മീറ്റര്‍ പരിധി വേണമെന്നും ജനങ്ങളുടെ സുരക്ഷയാണ് വലുതെന്നും ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

 

സാമാന്യ ബുദ്ധിപോലുമില്ലേ; ദേവസ്വങ്ങള്‍ക്ക്
ഹൈക്കോടതിയുടെ രൂക്ഷമായ താക്കീത്

 

Share

Leave a Reply

Your email address will not be published. Required fields are marked *