ഇന്ത്യയില്‍ 10 വര്‍ഷത്തെ മോദി ഭരണകാലത്തിനിടയില്‍ മുസ്ലംകള്‍ക്കും, മത-ന്യൂനപക്ഷങ്ങള്‍ക്കും ഹിന്ദുത്വ ശക്തികളുടെ അക്രമണം വര്‍ദ്ധിക്കുന്നതായി പ്രധാന മന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയില്‍ ഉന്നയിച്ചിരുന്നതായി ജര്‍മ്മനിയുടെ മുന്‍ ചാന്‍സലര്‍ അംഗലമെര്‍ക്കല്‍. ഈയിടെ പ്രസിദ്ധീകരിച്ച മെര്‍ക്കലിന്റെ ആത്മകഥയിലാണ് ഇക്കാര്യമുള്ളത്. താനുന്നയിക്കുന്ന കാര്യങ്ങള്‍ മോദി നിഷേധിക്കുകയും ഇന്ത്യ എന്നും മത സഹിഷ്ണുതയുടെ രാജ്യമാണെന്ന് വാദിക്കുകയും ചെയ്‌തെന്നാണ് മെര്‍കല്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചെന്ന വസ്തുത അവര്‍ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 600 പേജുള്ള ഫ്രീഡം മെമ്വസ് 1951-2021 എന്ന ആത്മകഥയിലാണ് അവരിക്കാര്യം എഴുതിയിട്ടുള്ളത്. മന്‍മോഹന്‍സിംഗ് പ്രധാനമന്ത്രിയായിരുന്ന ഘട്ടത്തില്‍ അദ്ദേഹവുമായി നടത്തിയിട്ടുള്ള കൂടിക്കാഴ്ചയും മെര്‍ക്കല്‍ വിവരിക്കുന്നുണ്ട്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെ വികസിത രാജ്യങ്ങള്‍ അവഗണിക്കുകയാണെന്ന് മന്‍മോഹന്‍സിംങ് ചൂണ്ടിക്കാട്ടിയിരുന്നു. സാധാരണക്കാരുടെ ജീവിത നിലവാരം ഉയര്‍ത്താനാണ് മന്‍മോഹന്‍സിംഗ് ലക്ഷ്യമിട്ടതെന്നും അവര്‍ എഴുതിയിട്ടുണ്ട്.