മുംബൈ: ആശങ്കകള്‍ക്ക് വിരാമമിട്ട് ദേവേന്ദ്ര ഫഡ്‌നാവിസ് തന്നെ മഹാരാഷ്ട്രയുടെ അടുത്ത മുഖ്യമന്ത്രി. ബിജെപി നിയമസഭാ കക്ഷിയോഗത്തില്‍ ആയിരുന്നു തീരുമാനം. ഏകകണ്ഠമായാണ് തീരുമാനമെടുത്തത്. ചീഫ് വിപ്പായി ആശിഷ് ഷേലര്‍ ചുമതല വഹിക്കും.
നാളെയാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സര്‍ക്കാര്‍ മഹാരാഷ്ട്രയില്‍ അധികാരത്തില്‍ കയറുന്നത്. വൈകിട്ട് അഞ്ചു മണിക്ക് സത്യപ്രതിജ്ഞാചടങ്ങ് നടക്കും.
ആശങ്കകള്‍ക്ക് വിരാമമിട്ട് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തന്നെ; നാളെ സത്യപ്രതിജ്ഞ