ന്യൂഡല്‍ഹി: കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യം പരിശോധനയിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി.നഡ്ഡ പറഞ്ഞു. രാജ്യസഭയില്‍ സിപിഎം അംഗം ജോണ്‍ബ്രിട്ടാസിന്റെ അനുബന്ധ ചോദ്യത്തിനുള്ള മറുപടിയിലാണ് കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രതികരണം.
പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയുടെ കീഴില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) സ്ഥാപിക്കുന്നതിന് കേരളത്തെ സജീവമായി പരിഗണിച്ചുകൊണ്ടിരിക്കുകയാണെന്ന് നഡ്ഡ കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ ഉറപ്പു നല്‍കിയിരുന്നതായി ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.
കോഴിക്കോട് കിനാലൂരില്‍ എയിംസിനായി സംസ്ഥാന സര്‍ക്കാര്‍ 200 ഏക്കര്‍ ഭൂമി കണ്ടെത്തിയിട്ടുണ്ട്. അധിക ഭൂമി ആവശ്യമെങ്കില്‍ അതും ഇവിടെ ലഭ്യമാണ്.
കേരളത്തിന് എയിംസ് നിര്‍ദേശം
പരിശോധനയില്‍: ജെപി.നഡ്ഡ