കല്‍പറ്റ:വയനാട്ടില്‍ വിദ്യാര്‍ഥികളുമായി പോയ ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞു.ലക്കിടിയിലാണ് ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞത. ആളപായമില്ല. യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കര്‍ണാടകയിലെ സ്‌കൂളില്‍നിന്നുള്ള വിദ്യാര്‍ഥികളും അധ്യാപകരുമാണ് ബസിലുണ്ടായിരുന്നത്. ആരുടേയും പരിക്ക് ഗുരുതരമല്ല.പുലര്‍ച്ചെ 3.30-ഓടെയാണ് അപകടം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് നിഗമനം. ലക്കിടി വെറ്ററിനറി സര്‍വകലാശാലയ്ക്ക് സമീപം വലിയ താഴ്ചയിലേക്ക് ബസ് മറിയുകയായിരുന്നു.
കര്‍ണാടക മൈസൂര്‍ കുടക് ജില്ലയിലെ ഹാരനഹള്ളി കെ.പി.എസ്. ഗവ. ഹൈസ്‌ക്കൂളില്‍നിന്നുള്ള വിദ്യാര്‍ഥികളുടെ സംഘമാണ് അപകടത്തില്‍പ്പെട്ടത്. 47 വിദ്യാര്‍ഥികളും ഒമ്പത് അധ്യാപകരും ഒരു പാചകത്തൊഴിലാളിയുമാണ് സംഘത്തിലുണ്ടായിരുന്നത്.