ചാവക്കാട്: നാനാത്വത്തില്‍ ഏകത്വം നിലനിര്‍ത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കേരള മാപ്പിള കലാ അക്കാദമി കേന്ദ്രകമ്മിറ്റി പ്രസിഡണ്ട് തലശ്ശേരി കെ.റഫീഖ്. കേരള മാപ്പിള കലാ അക്കാദമി 25-ാം വാര്‍ഷികാഘോഷ പരിപാടിയുടെ ഭാഗമായി ചാവക്കാട് ഗ്രാമപഞ്ചായത്ത് ഹാളില്‍ കേരള മാപ്പിള കലാ അക്കാദമി തൃശൂര്‍ ജില്ല ചാപ്റ്റര്‍ സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജില്ലാ മുഖ്യരക്ഷാധികാരി പിസി മുഹമ്മദ് കോയയുടെ അധ്യക്ഷത വഹിച്ചു.അക്കാദമി കേന്ദ്രകമ്മിറ്റി അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ടി. ചാമിയാര്‍, വര്‍ക്കിംഗ് പ്രസിഡണ്ട് സുബൈര്‍ കൊളക്കാടന്‍, മീഡിയ കണ്‍വീനറും യുഎഇ ജനറല്‍ സെക്രട്ടറിയുമായ, മുസദ്ദിഖ് ഇത്തിക്കാട്ട്,പി എം എ ജബ്ബാര്‍ കരുപ്പടന്ന, സുചിത്ര ടീച്ചര്‍,റഹ്‌മത്തുള്ള പാവറട്ടി, ലൈല റസാക്ക്, നൂറുദ്ദീന്‍ ഷാ അഞ്ചങ്ങാടി, റഫീഖ് അഴീക്കോട് എന്നിവര്‍ ചടങ്ങിന് ആശംസകള്‍ നേര്‍ന്നു. സലീം ഗുരുവായൂര്‍ സ്വാഗതവും കെ.കെ.സുബൈര്‍ നന്ദിയും പറഞ്ഞു.
പിസി മുഹമ്മദ് കോയ മുഖ്യരക്ഷാധികാരി സൈനുദ്ദീന്‍ ഇരട്ടപ്പുഴ രക്ഷാധികാരി, മുസദ്ദിഖ് ഇത്തിക്കാട്ട് ഉപദേശക സമിതി ചെയര്‍മാന്‍, സലിം ഗുരുവായൂര്‍ പ്രസിഡന്റ് നൂറുദ്ദീന്‍ അഞ്ചങ്ങാടി ജനറല്‍ സെക്രട്ടറി, റഫീഖ് അഴീക്കോട് ട്രഷറര്‍ എന്നിവരെ ജില്ലാ ചാപ്റ്റര്‍ സാരഥികളായും 25 പേര്‍ അടങ്ങുന്ന സമിതിയെ എക്‌സിക്യൂട്ടീവ് അംഗങ്ങളായും ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു.
നാനാത്വത്തില്‍ ഏകത്വം നിലനിര്‍ത്തേണ്ടത്
കാലഘട്ടത്തിന്റെ ആവശ്യം;തലശ്ശേരി കെ റഫീഖ്