പാലക്കാട്: ആലപ്പുഴയിലെ കാറപകടത്തില്‍ പൊലിഞ്ഞത് ഒരേയൊരു മകനായ ശ്രീദിപ്.പാലക്കാട് ഭാരത് മാതാ സ്‌കൂള്‍ അധ്യാപകനായ ശേഖരിപുരം സ്വദേശി വല്‍സന്റെയും അഭിഭാഷകയായ ബിന്ദുവിന്റെയും മകനാണ് ശ്രീദിപ്.സുഹൃത്തുക്കള്‍ക്കൊപ്പം സിനിമ കണ്ട് വരാമെന്ന് അറിയിച്ച് ശ്രീദിപ് രാത്രിയില്‍ വീട്ടിലേക്ക് ഫോണ്‍ ചെയ്തിരുന്നു. മകന്‍ പോയത് യാഥാര്‍ത്ഥ്യമാണോയെന്ന് ചിന്തിക്കാന്‍ പോലും കഴിയുന്നില്ല ഈ രക്ഷിതാക്കള്‍ക്ക്.
.സംസ്ഥാന ഹര്‍ഡില്‍സ് താരം കൂടിയായ ശ്രീദിപ് രണ്ടാമത്തെ ശ്രമത്തിലാണ് എന്‍ട്രന്‍സിലൂടെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ എംബിബിഎസിന് പ്രവേശനം നേടിയത്. ഏക മകന്‍ ഡോക്ടറായി വരുന്നതും സ്വപ്നം കണ്ടിരുന്ന വീട്ടിലേക്ക് ഇനി എത്തുക അവന്റെ ചേതനയറ്റ ശരീരമാണ്.പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കും പൊതുദര്‍ശനത്തിനും ശേഷമാകും മൃതദേഹം ശേഖരിപുരത്തെ ‘ശ്രീവിഹാര്‍’ എന്ന വീട്ടിലേക്ക് എത്തിക്കുക.
പൊലിഞ്ഞത് ഒരേയൊരു മകന്‍; യാഥാര്‍ത്ഥ്യമാണോയെന്ന്
ചിന്തിക്കാന്‍ പോലും കഴിയാതെ രക്ഷിതാക്കള്‍