കോഴിക്കോട്: സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ മാസ് മീഡിയാ ട്രസ്റ്റിന്റെ വിവിധ കര്‍മ്മ മേഖലയിലെ പ്രതിഭകള്‍ക്കുള്ള പ്രഥമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പി.ആര്‍.നാഥന്‍(സാഹിത്യം), കെ.എഫ്.ജോര്‍ജ്ജ്(പത്രപ്രവര്‍ത്തനം), ഡോ.അനില്‍.കെ.മാത്യു (ആരോഗ്യം), ഡോ.ആബിദ പുതുശ്ശേരി(വിദ്യാഭ്യാസം), സുജിത്ത് ശ്രീധരന്‍(യൂത്ത് മോട്ടിവേറ്റര്‍) എന്നിവര്‍ക്കാണ് പുരസ്‌കാരങ്ങള്‍. പതിനായിരത്തൊന്ന് രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം 14ന്(ശനിയാഴ്ച) ഉച്ചക്ക് 2.30ന് ചില്ലീസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ (അറപ്പീടിക ബാലുശ്ശേരി)മന്ത്രി എ.കെ.ശശീന്ദ്രന്‍ പുരസ്‌കാര ജേതാക്കള്‍ക്ക് സമ്മാനിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ ദിനേശ്കുമാര്‍ നടുക്കണ്ടി അധ്യക്ഷത വഹിക്കും. പനങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.എം.കുട്ടികൃഷ്ണന്‍ മുഖ്യാതിഥിയാവും. ചടങ്ങിനോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണ വിതരണവും നിര്‍ദ്ദന രോഗികള്‍ക്കുള്ള വസത്ര വിതരണവും നടക്കും.
വാര്‍ത്താസമ്മേളനത്തില്‍ ട്രസ്റ്റ് ചെയര്‍മാന്‍ രാമകൃഷ്ണന്‍ തിരുവാലില്‍, സെക്രട്ടറി മോഹന്‍ ചീക്കിലോട്, ട്രസ്റ്റി ഡോ.കെ.രാജന്‍, രതീഷ്.ഇ.നായര്‍ എന്നിവര്‍ പങ്കെടുത്തു.