കോഴിക്കോട്: ഹയര്‍ സെക്കന്ററി നാഷണല്‍ സര്‍വ്വീസ് സ്കീം നടപ്പിലാക്കുന്ന ഉപജീവനം പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. കോഴിക്കോട് ജില്ലാതല ഉദ്ഘാടനം ഫാറൂഖ് കോളേജ് ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ രാമനാട്ടുകര നഗരസഭ ചെയര്‍പെഴ്സണ്‍ ബുഷ്റ റഫീഖ് നിര്‍വ്വഹിച്ചു. ഒരു നിര്‍ധന കുടുംബത്തിന് കച്ചവട ബങ്കും അതിലേക്കാവശ്യമായ സാധനങ്ങളുമാണ് നല്‍കിയത്. കൂടാതെ എന്‍ എസ് എസ്സിന്റെ നേതൃത്വത്തില്‍ വിദ്യാലയത്തില്‍ ആരംഭിച്ച സൗജന്യ തയ്യല്‍ പരിശീലന യൂണിറ്റ് ഹയര്‍ സെക്കന്ററി റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എം. സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. വളണ്ടിയര്‍മാര്‍ ശേഖരിച്ച മരുന്നുകളും അവര്‍ നിര്‍മ്മിച്ച മരുന്നു കവറുകളും പാലിയേറ്റീവ് പ്രതിനിധികള്‍ക്ക് കൈമാറി. നൂറാം വാര്‍ഷികം ആഘോഷിക്കുന്ന ജി.എല്‍.പി എസ് കാരാടിന് ഗാന്ധിസ്മൃതി ഓപ്പണ്‍ ലൈബ്രറി കൈമാറി. വളണ്ടിയര്‍മാര്‍ തയ്യാറാക്കിയ ഫാറൂഖ് കോളേജ് പ്രദേശത്തിന്റെ ചരിത്രം ചടങ്ങില്‍ പ്രകാശനം ചെയ്തു. എന്‍ എസ് എസ് ഭവന നിര്‍മ്മാണ ഫണ്ടിലേക്ക് 25000 രൂപ കൈമാറി. ക്ലസ്റ്ററിലെ മറ്റു സ്കൂളുകള്‍ക്ക് ഫലവൃക്ഷ തൈകള്‍ നല്കി. ബാഡ്ജ് വിതരണം, സര്‍ട്ടിഫിക്കറ്റ് വിതരണം, ജഴ്സി വിതരണം എന്നീ പ്രവര്‍ത്തനങ്ങളും ഇതിന്റെ ഭാഗമായി നടന്നു. എന്‍ എസ് എസ് സാത്ത് ജില്ലാ കണ്‍വീനര്‍ എം.കെ ഫൈസല്‍, ബേപ്പൂര്‍ ക്ലസ്റ്റര്‍ കണ്‍വീനര്‍ കെ.വി സന്തോഷ് കുമാര്‍, എച്ച് എം മുഹമ്മദ് ഇഖ്ബാല്‍ കുന്നത്ത്, ഫാറൂഖ് എ എല്‍ പി എച്ച് എം സി.പി സൈഫുദ്ദീന്,പി.ടി.എ പ്രസിഡണ്ട് സി പി ഷാനവാസ്, അബ്ദുല്‍ നാസര്‍, അഷ്റഫലി പി, ആലിക്കുട്ടി കെ.കെ, മുഹമ്മദ് ഷഫീഖ്, ശില്പ, പ്രശാന്ത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. പ്രിന്‍സിപ്പല്‍ കെ. ഹാഷിം അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസര്‍ കെ.സി. മുഹമ്മദ് സയിദ് സ്വാഗതവും ഇസ്സ തസ്നിം നന്ദിയും പറഞ്ഞു.
സെക്കന്ററി എന്‍ എസ് എസ് ഉപജീവനം
പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി
ഹയര്‍