മൂല്യം കുറഞ്ഞ് രൂപ

മൂല്യം കുറഞ്ഞ് രൂപ

ന്യൂഡല്‍ഹി: രൂപയുടെ മൂല്യം ഇടിയുന്നു.ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് തുടരുന്നു. വ്യാപാരത്തിന്റെ തുടക്കത്തില്‍ നാലു പൈസയുടെ നഷ്ടത്തോടെ 84.76 എന്ന റെക്കോര്‍ഡ് താഴ്ചയിലേക്കാണ് രൂപ കൂപ്പുകുത്തിയത്. സമ്പദ് വ്യവസ്ഥയിലെ പ്രതികൂല റിപ്പോര്‍ട്ടുകളും അമേരിക്കന്‍ ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും ഓഹരി വിപണിയില്‍ നിന്ന് വിദേശനിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കുമാണ് വിപണിയെ സ്വാധീനിക്കുന്നത്.

13 പൈസയുടെ നഷ്ടത്തോടെ 84.72 എന്ന നിലയിലാണ് ഇന്നലെ രൂപ ക്ലോസ് ചെയ്തത്. ഉല്‍പ്പാദന മേഖല നവംബറില്‍ 11 മാസത്തെ താഴ്ന്ന നിലയില്‍ എത്തിയത് അടക്കമുള്ള ഘടകങ്ങളാണ് രൂപയെ ബാധിച്ചത്. ഓഹരി വിപണിയിലെ വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കിന് പുറമേ അസംസ്‌കൃത എണ്ണ വില ഉയരുമെന്ന സൂചനകളും രൂപയുടെ മൂല്യത്തെ സ്വാധീനിച്ചു.

 

 

മൂല്യം കുറഞ്ഞ് രൂപ

 

Share

Leave a Reply

Your email address will not be published. Required fields are marked *